ആനക്കൊമ്പുകളുമായി നാലംഗസംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ-അനധികൃതമായി കടത്തികൊണ്ടു വന്ന ആനക്കൊമ്പുകളുമായി നാലു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് അഗളി ചിറവൂര്‍ വക്കുകടവ് സ്വദേശി സുബ്രഹ്്മണ്യന്‍ (51), കോയമ്പത്തൂര്‍ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രന്‍ (37), രംഗസ്വാമി (57),മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടില്‍ അഷറഫ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആനയെ വേട്ടയാടി Read More …

പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ട് വേട്ടക്കാര്‍ പിടിയില്‍

നിലമ്പൂര്‍: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ടു വേട്ടക്കാരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കരുളായി റേഞ്ച് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെയും ഒപ്പം വേട്ടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കുകളും പിടികൂടിയത്. ഏകദേശം 20 കിലോ തൂക്കമുള്ള പുള്ളിമാനെ ഇറച്ചിക്ക് വേണ്ടിയാണ് വേട്ടയാടിയതെന്ന് പ്രതികള്‍ സമ്മതിച്ചു. കഴിഞ്ഞ രാത്രി പെട്രോളിംഗിനിടയില്‍ വെടിശബ്ദം കേട്ടതിനെ Read More …

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ക്ക് തീയിട്ടു

മലപ്പുറം: മലപ്പുറം വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. രാത്രി വീട്ടുകാര്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ കത്തിച്ചത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടല്‍; പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് നേതാക്കളായിരുന്ന കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലെന്ന് ബാലിസ്റ്റിക് റിപ്പോര്‍ട്ട്. പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കുപ്പു ദേവരാജ് തോക്കുപയോഗിച്ച് വെടിവച്ചിരുന്നുവെന്നും ബാലിസ്റ്റിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടല്‍ നടക്കുമ്‌ബോള്‍ മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പള്ളി സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുപ്പു ദേവരാജ്, Read More …

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

കൊച്ചി: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതി നടപടി. 2006ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി?ന്റെ Read More …

സ്‌നേഹത്തണല്‍ തേടി അവര്‍ പാണക്കാടെത്തി

പാണക്കാട്: അനാഥത്വത്തിന്റെ നെരിപ്പോടില്‍ നിന്ന് സനേഹത്തിന്റെ കുളിര്‍ തേടി രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളായ മെഹ്നയും, മഖ്‌സൂദും ഹരിയാനയില്‍ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഖസാമും പാണക്കാടെത്തി. ഒരു പാട് പേരുടെ ആവലാതികള്‍ക്ക് അഭയമായ വീട് അവരെയും സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. തിരക്കുകള്‍ക്കിടയിലും നല്ല ആതിഥേയനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.  മെഹ്നയുടെ Read More …

പി.വി.അന്‍വര്‍ നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിക്കണം

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവില്‍ വേണം തടയണ പൊളിക്കേണ്ടത്. തടയണ പൊളിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കും. ഇതിന് വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

മലപ്പുറം ഫ്‌ലാഷ് മോബ് കേസി; ഫെയ്‌സ്ബുക്ക് ആറ് ആങ്ങളമാര്‍ കുടുങ്ങി

മലപ്പുറം: ഫഌഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികള്‍ ചമഞ്ഞ് അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫെയ്‌സ്ബുക്കിലൂടെ മോശമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് തുടങ്ങിയവരുടെ Read More …