അനുമതി രേഖകളില്‍ വ്യക്തത തേടി പഞ്ചായത്ത്

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി രേഖകളില്‍ വ്യക്തത തേടി കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന്റെ നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതി 5 വകുപ്പുകള്‍ക്ക് കത്തയച്ചു. നേരത്തെ എംഎല്‍എ സമര്‍പ്പിച്ച രേഖകള്‍ പഞ്ചായത്ത് കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ചന്വേഷിക്കാന്‍ പഞ്ചായത്ത് ഏഴംഗ ഉപസമിതിയെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായാണ് Read More …

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊന്നു

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനാണ് മരിച്ചത്. തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ ഇന്നുരാവിലെ റോഡരുകില്‍ കണ്ടെത്തിയ വിപിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിപിന്‍ ബൈക്കില്‍ വരുമ്‌ബോള്‍ അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. മുഖത്തും കാലിനും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ Read More …

പി.വി അന്‍വറിന്റെ ചെക്ഡാം പൊളിച്ചു മാറ്റാന്‍ നിര്‍ദേശം

മലപ്പുറം: ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടറുടെ നിര്‍ദേശം . ഇറിഗേഷന്‍ വകുപ്പിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ പൊതു മരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് ഫയല്‍ വൈകിപ്പിച്ചു. ചെക് ഡാം പൊളിച്ചു മാറ്റാന്‍ Read More …

വികസനം പണമൂലധനത്തെ മാത്രം ലക്ഷ്യമിടുന്നു: ഡോ. സി.ടി.എസ് നായര്‍

മലപ്പുറം:  പ്രകൃതിക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന, മനുഷ്യവിഭവശേഷിയെ പരിഗണിക്കാത്ത ഇന്നത്തെ വികസനം പണമൂലധനം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും സംസ്ഥാനശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സി.ടി.എസ് നായര്‍ വ്യക്തമാക്കി.  മലയാളസര്‍വകലാശാലയില്‍ കാലാവസ്ഥാമാറ്റത്തെ അധികരിച്ച് നടക്കുന്ന ദേശീയ സെമിനാറില്‍ ‘പാരിസ്ഥിതിക മൂല്യനിര്‍ണ്ണയം’ എന്ന വിഷയത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. വികസനനയങ്ങളും നിയമങ്ങളും എഴുതപ്പെടുന്ന രീതിയില്‍ Read More …

ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ബന്ധം തകര്‍ക്കുന്നു

മലപ്പുറം:  ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ജീവിതം തകരാന്‍ കാരണമാകുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. താര എം.എസ് പറഞ്ഞു.  കലക്‌ട്രേറ്റില്‍ മെഗാ വനിതാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.  നിസാര കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നങ്ങളാക്കി മാറ്റുന്നത് ദമ്പതിമാരുടെ ബന്ധുക്കളാണ്.  ആദ്യഘട്ടത്തില്‍തന്നെ പരസ്പരം പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.  ഭാര്യാഭര്‍ത്താക്ക•ാര്‍ Read More …

വെടിയേറ്റ് മരണം..8 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനത്തുമംഗലം സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥി മാസിനാണ് (21) കഴിഞ്ഞ ദിവസം വെടിയേറ്റ് മരകിച്ചത്. കഴുത്തിന്റെ പിറകിലാണ് വെടിയേറ്റത്. വെടിയേറ്റ നിലയില്‍ ഞായറാഴ്ച വൈകീട്ടാണ് ചിലര്‍ മാസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മാസിന്‍ മരണത്തിനു കീഴടങ്ങിയിരുന്നു. കസ്റ്റഡിയിലുള്ളത് മാസിന്റെ Read More …

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല: മുസ്ലീം ലീഗ്

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അതിരപ്പിള്ളി പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കരുത് എന്നത് യു.ഡി.എഫ് തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ല മജീദ് പറഞ്ഞു.     അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷം രണ്ടു Read More …

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയാനാകാഞ്ഞ സംഭവം: വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിമാനം വൈകിയതിനെതുടര്‍ന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് പോയി ക്യാമ്ബ് Read More …