ഡോ.റബീഉള്ള നാട്ടില്‍ വിശ്രമത്തില്‍; അഭ്യൂഹങ്ങളെ തള്ളി ബന്ധുക്കള്‍

മലപ്പുറം-പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.കെ.ടി.റബീഉള്ള നാട്ടില്‍ വിശ്രമത്തില്‍. ഗള്‍ഫ് മേഖലയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ.റബീഉള്ളയെ കുറിച്ച് സോഷ്യല്‍ മീഡിയിയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ കേരള-ലൈവ് .കോമിനോട് പറഞ്ഞു.വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം പാലിച്ചു പോരുന്ന ചികില്‍സയുടെയും വിശ്രമത്തിന്റെയും ഭാഗമായാണ് നാട്ടിലെത്തിയിട്ടുള്ളത്.പൂര്‍ണ്ണ Read More …

കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കി തുടരുമെന്ന് കെടി ജലീല്‍

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കി തുടരുമെന്ന് തദ്ദേശ വകുപ്പു മന്ത്രി കെടി ജലീല്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തണം. ഇതിന് സന്നദ്ധമായാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം പദ്ധതിക്ക് നല്‍കാന്‍ അനുമതി നല്‍കുമെന്നും കെടി ജലീല്‍ പറഞ്ഞു. കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചതിനെക്കുറിച്ച് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.

വില നിശ്ചയം വൈകുന്നു; വിപണിയില്‍ ആശങ്ക

മലപ്പുറം : ഉത്പാദകര്‍ ചരക്ക്‌സേവന നികുതിപ്രകാരം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ വൈകുന്നത് വിപണിയെ ബാധിക്കുന്നു. വിവിധ ബ്രാന്‍ഡുകളിലുള്ള അരിയും പലവ്യഞ്ജനവുമടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ജി.എസ്.ടി. നിലവില്‍വന്നശേഷം പാല്‍പ്പൊടി, ടൂത്ത് പേസ്റ്റ്, സോപ്പ്, ചോക്ലേറ്റ്, ആട്ട, കൊതുകുനശീകരണ ഉപകരണങ്ങള്‍, ബള്‍ബ് തുടങ്ങിയവയുടെ വില്‍പ്പന കമ്ബനികള്‍ തുടങ്ങിയിട്ടില്ല. പുതിയവില ഇടുന്നതിലെ കാലതാമസമാണ് ഇതിന് കാരണമെന്ന് Read More …

ഹാജി കെ മമ്മത് ഫൈസി തിരൂര്‍ക്കാട് നിര്യാതനായി

മലപ്പുറം: പ്രമുഖ മതപണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ മമ്മത് ഫൈസി തിരൂര്‍ക്കാട്(68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫൈസി ഇന്നു പുലര്‍ച്ചെ നാലിനാണ് മരണപ്പെട്ടത്.തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ മൂത്ത സഹോദരനാണ്. Read More …

മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും നിലകൊളളുക: തങ്ങള്‍

മലപ്പുറം: ദൈവീക മാര്‍ഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റമസാന്റെ സമാപ്തിയായ ഈദുല്‍ഫിത്വര്‍ ദിനം, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.   മനുഷ്യത്വത്തിനു വിലകല്‍പിക്കാത്ത     ഒരു രാഷ്ട്രീയക്രമം ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരികയാണ്. വര്‍ഗീയതയും ഭീകരതയും ഉന്മൂലനം Read More …

29 കാരിയായ ക്രിസ്ത്യന്‍ വീട്ടമ്മയുമായി മലപ്പുറത്തെ 21കാരന് പ്രണയം!; മതപരിവര്‍ത്തനത്തിന് ശ്രമം,അമ്മ കോടതിയില്‍

കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിന് പിന്നാലെ സമാന സ്വഭാവമുള്ള മറ്റൊരു കേസും ഹൈക്കോടതിയില്‍. വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ മാതാവുമായ 29 കാരിയായ ക്രിസ്ത്യന്‍ യുവതിയെ 21 കാരനായ കാമുകന്‍ മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ കൊല്ലം സ്വദേശിനിയായ യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയാണ് ഹൈക്കോടതിയില്‍ Read More …

തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍

മലപ്പുറം :  തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് വഴി തുറന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. പണം അനുവധിക്കാനുള്ള ഫയല്‍ ധനമന്ത്രാലയത്തിലെത്തിയതായി സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. മെയ് മാസം വരെയുള്ള 683 കോടി രൂപയാണ് ലഭിക്കുന്നത്.

സിവില്‍ സ്റ്റേഷന്‍ വ്യത്തിയാക്കാന്‍ കര്‍മ്മ പദ്ധതി

മലപ്പുറം:  സിവില്‍ സ്റ്റേഷന്‍ വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ ഓരോ ഓഫീസിലേയും ജീവനക്കാര്‍ ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കും.   നഗരസഭയുടെ സഹായത്തോടെ കാട് മൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി ഫോറിങ് നടത്തും.  വാഹനങ്ങള്‍ Read More …