എണ്ണം കൊണ്ട് അപൂര്‍വ്വം തയ്യില്‍ സംഗമം

മലപ്പുറം: കുടുംബ ബന്ധങ്ങള്‍ക്ക് വില കുറയുന്ന കാലത്ത് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായി ഒരു കുടുംബ സംഗമം. തയ്യില്‍ കുടുംബ സംഗമമാണ് ഈ മാസം 24ന് പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുക. തയ്യില്‍ കുടുംബത്തിലെ 20,000ഓളം പേര്‍ പങ്കെടുക്കും. കുടുംബ ബന്ധങ്ങള്‍ അന്യാധീനപ്പെടുന്ന കാലഘട്ടത്തില്‍ നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ ബന്ധത്തിന്റെ വിലയും പവിത്രതയും സാമൂഹിക പ്രതിബന്ധതയും പകരുകയാണ് Read More …

ജനങ്ങളെ അടിച്ചൊതുക്കിയുളള വികസനം വേണ്ട

മലപ്പുറം: വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അത് അവരെ അടിച്ചൊതുക്കിയാവില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബ് മുഖാമുഖം പരിപാടിയായ നേതൃശബ്ദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, വിമാനത്താവള ഭൂമി ഏറ്റെടുപ്പ്, ദേശീയപാതാ വികസനം എന്നിവയ്ക്ക് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മതിയായ നഷ്ടപരിഹാരം നല്കിയേ ഭൂമി ഏറ്റെടുക്കൂ. ഇത് യു ഡി എഫിന്റെ പ്രഖ്യാപിത Read More …

മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

മഞ്ചേരി: കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി സീതിഹാജി ബസ് ടെര്‍മിനലില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്വകാര്യ ബസ് ജീവനക്കാരനായ  വള്ളുവമ്പ്രം പുല്ലാനൂര്‍ കോളോത്ത് കൊണ്ടോട്ടിപ്പറമ്പന്‍ ഉവൈസ് (21) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി മഞ്ചേരി സി ഐ സണ്ണി ചാക്കോ കസ്റ്റഡിയിലെടുത്തു.  ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. കരുവാരക്കുണ്ട്-മഞ്ചേരി Read More …

അട്ടിമറിക്ക് സാധ്യത

മലപ്പുറം: ജില്ലയില്‍ മുന്നു മണ്ഡലങ്ങളില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടാന്‍ സാധ്യത. നിലമ്പൂര്‍,മങ്കട,താനൂര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു പോകുന്നതോടെ ട്രെന്റുകള്‍ മാറുന്നത്. ഈ മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയം പിടിച്ചെടുത്താന്‍ ജില്ലയില്‍ ഇടതിന് അഞ്ചു സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് സൂചന. പൊന്നാനി,തവനൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ ഇടതുസ്ഥാനാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളികളില്ലെന്നും സീറ്റുകള്‍ അവര്‍ നിലനിര്‍ത്തുമെന്നുമാണ് Read More …

വീഴ്ച പാടില്ലെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: പോളിങ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം, വൈദ്യുതി, ശൗചാലയം, കാത്തിരിപ്പു ഷെഡ്, അംഗപരിമിതര്‍ക്ക് റാംപ്, അടയാള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടത്. വരണാധികാരികള്‍ ബൂത്തുകള്‍ Read More …

4877 പൊലീസുകാര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ജില്ലയില്‍ 4877 പൊലീസുകാര്‍ സേവനമനുഷ്ഠിക്കും. ജില്ലാ പൊലീസ് മേധാവി കെ.വിജയന്റെ കീഴില്‍ 11 ഡി.വൈ.എസ്.പി മാരും 31 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുക.കൂടാതെ 491 സബ് ഇന്‍സ്‌പെക്ടര്‍മാരും 3404 സിവില്‍ പൊലീസ് ഓഫീസര്‍മാരുമുണ്ടാവും. ഇവരെ കൂടാതെ വിമുക്ത ഭടന്മാരും സീനിയര്‍ എന്‍.സി.സി കെഡറ്റുകളും ഉള്‍പ്പെടുന്ന സ്‌പെഷല്‍ പൊലീസ് വിങും പ്രവര്‍ത്തിക്കും. 940 Read More …

ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട െ്രെഡവറെ രക്ഷിക്കുന്നതിനായി അഗ്‌നി ശമന സേനയുടേയു0 പോലീസ്, നാട്ടുകാരുടേയു0 സംയുക്ത രക്ഷാ പ്രവ4ത്തനം പുരോഗമിക്കുകയാണ്. ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. സംഭവം Read More …

ലോക ഹോമിയോപ്പതിദിനം

മലപ്പുറം : ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവല്‍ ഹാനിമാന്റെ ജന്മദിനമായ ഏപ്രില്‍ 10 ലോകഹോമിയോപ്പതി ദിനമായി ആചരിച്ചു. ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ സഹകരണ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡോ.ഹാനിമാന്‍ അനുസ്മരണം നടത്തി. മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് Read More …