ആര്യാടനെ വെട്ടാനൊരുങ്ങി വിവി പ്രകാശ്

നിലമ്പൂര്‍: സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് നിലമ്പൂര്‍ മണ്ഡലത്തില്‍ വി.വി. പ്രകാശിന്റെ ചിത്രം പതിച്ചുള്ള ഫഌക്‌സ് ബോര്‍ഡ് ഉയര്‍ന്നു. നിലമ്പൂര്‍ ടൗണിന്റെ ഹൃദയഭാഗത്തും ചന്തക്കുന്ന് ബസ് സ്റ്റാന്റിന് സമീപവുമാണ് തിങ്കളാഴ്ച രാത്രി ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ഉയര്‍ന്ന ബോര്‍ഡില്‍ കെ.പി.സി.സി. സെക്രട്ടറി കൂടിയായ വി.വി.പ്രകാശിന്റെ മുഴുനീള ചിത്രവുമുണ്ട്. ആഡംബരങ്ങളില്ലാത്ത….ജാടകളില്ലാത്ത….നിലമ്പൂരിന്റെ മുത്ത് Read More …

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍: തിരൂരില്‍ സി പി എം  ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിടവും വായനശാലയും തീയിട്ട് നശിപ്പിച്ച നിലയില്‍. സംഭവത്തില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ തലൂക്കര സ്വദേശികളായ പകിരിപ്പറമ്പില്‍ സതീഷ്(37), കരിയംവളപ്പില്‍ വിനോദ് (35) എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. Read More …

മലപ്പുറത്തേക്ക് കുഴല്‍പണം ഒഴുകുന്നു

നിലമ്പൂര്‍: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ രേഖകളില്ലാത്ത കടത്തുകയായിരുന്ന രണ്ടരകോടി രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി കണ്ണംപള്ളിയാളി മുഹമ്മദ് നിസാര്‍ (27), തിരൂര്‍ക്കാട് ചില്ലപുറത്ത് മുസ്തഫ (37), കോട്ടക്കല്‍ പുത്തൂര്‍ ലാളകുണ്ടില്‍ അല്‍ത്തീഫ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ചൊവ്വഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. പണം കടത്താനുപയോഗിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറും Read More …

പി.കെ. സൈനബയുടെ പേരും

നിലമ്പൂര്‍: എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പി.കെ. സൈനബയുടെ പേരും പാര്‍ട്ടി പരിഗണിക്കുന്നു. സൈനബയുടെ പേര് കൂടി ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ജില്ലാ സെക്രട്ടറിയേറ്റിന് സംസ്ഥാന നേതൃത്വം തിരിച്ചു നല്‍കി.  നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ പി.വി അന്‍വര്‍, പ്രൊഫ. എം. തോമസ് മാത്യൂ എന്നിവരുടെ പേരുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി പി.വി അന്‍വറിനു Read More …

എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ 20 മുതല്‍

മലപ്പുറം: ജാര്‍ഖണ്ടില്‍ കന്നുകാലി വ്യാപാരികളെ കൊന്നു കെട്ടിത്തൂക്കിയ സംഘ പരിവാറിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന  പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ ബോധപൂര്‍വമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധ നിര ഉയര്‍ന്നു വരണം. ജില്ലാ കമ്മിറ്റി യോഗത്തില്‍ സി Read More …

മലയാളം സബ്‌ടൈറ്റില്‍: സിനിമ ജനകീയമാകുന്നു

തിരൂര്‍:  ലോകഭാഷാ സിനിമകള്‍ ജനകീയമാകുന്നതില്‍ മലയാളം സബ്‌ടൈറ്റിലിന്റെ ശക്തമായ സ്വാധീനമുണ്ടെന്ന് പരിസ്ഥിതി, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കെ. പി രവീന്ദ്രന്‍ പറഞ്ഞു. തുഞ്ചഴെുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പരിസ്ഥിതി ചലച്ചിത്രോത്സവത്തില്‍ മലയാളം സബ്‌ടൈറ്റില്‍ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യാപകമായി പരമാവധി സാധാരണക്കാരിലേക്ക് സിനിമ ഇറങ്ങിചെല്ലുന്നതിന് ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രചാരണം നടത്തരുത്

മലപ്പുറം:  സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സോഷല്‍ മീഡിയയിലൂടെയുള്ള പ്രചാരണം, മറ്റ് രാഷ്ട്രീയ കക്ഷികളെ വ്യക്തിഹത്യ ചെയ്യല്‍ എന്നിവ Read More …

ന്യജെന്‍ പ്രചരണം

മലപ്പുറം: തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ ന്യജെന്‍ ആണ്. പണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് പ്രചരണ ഭാഗമായുള്ള ചുമരെഴുത്ത്, പോസ്റ്ററൊട്ടിക്കല്‍ എന്നിവയെല്ലാം നടത്തിയ കാലമായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയ്ക്കാണ് പ്രാധാന്യം. ആം ആദ്മി പാര്‍ട്ടി ഒരു ജനക്കൂട്ടത്തെയുണ്ടാക്കാന്‍ ഫേസ് ബുക്ക് പ്രചരണം ഉപയോഗിച്ച് വിജയിച്ച കാലമാണ്. അപ്പോള്‍ നമ്മുടെ സ്ഥാനാര്‍ഥികളും ഇതേ വഴി ആദ്യം ഉപയോഗിക്കാന്‍ തുടങ്ങി. Read More …