കാരുണ്യ വഴിയില്‍ മാതൃകയായി ജാംജൂം സൂപ്പര്‍മാര്‍ക്കറ്റ്

മലപ്പുറം- വ്യത്യസ്തമായി പാലിയേറ്റിവ് ദിനാചരണം സംഘടിപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കരും മാനേജ്‌മെന്റും സമൂഹത്തിന് മാതൃകയാവുന്നു. മലപ്പുറം ജാംജൂം സൂപ്പര്‍മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കരും ഡയറക്ടര്‍മാരുമാണ് തങ്ങളുടെ ഒരു ദിവസത്തെ വേതനം പൂര്‍ണ്ണമായും മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു കീഴിലുള്ള നിരാലംഭരായ രോഗികളുടെ ചികിത്സക്കായി നല്‍കുവാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ തന്നെയാണ് ഈ ആശയം മുമ്പോട്ട് വെച്ചതെന്നും മാനേജ്‌മെന്റ് അതിനെ പൂര്‍ണ്ണമായി Read More …

ഊരകത്ത് ഇക്കോ ടൂറിസം പദ്ധതി

മലപ്പുറം-സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ഊരകം മമ്പീതിയില്‍ തുടങ്ങുന്ന ടൂറിസം ഇക്കോ വില്ലേജിന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശിലയിട്ടു. കടലുണ്ടിപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന ഇക്കോ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നടപ്പാത, കിയോസ്‌കുകള്‍, ഡിജിറ്റല്‍ ലൈബ്രററി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം, ബോട്ടിങ് സൗകര്യം എന്നിവയാണ് വില്ലേജിലുണ്ടാവുക.  മൂന്ന് Read More …

കാലികറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍

ട്രാന്‍സാക്ഷണല്‍ അനാലിസിസ് സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16-ന് രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. ബി.ആര്‍ക് സപ്ലിമെന്ററി പരീക്ഷ: തിസീസ് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാല ബി.ആര്‍ക് പത്താം സെമസ്റ്റര്‍ (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ Read More …

രക്താര്‍ബുദം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു

മലപ്പുറം: രക്താര്‍ബുദം ബാധിച്ച മുപ്പതുവയസുകാരിയായ വീട്ടമ്മ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂര്‍ സ്വദേശിയും കോട്ടക്കല്‍ പാലത്തറയില്‍ സ്ഥിരം താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ സജീവന്റെ ഭാര്യ ശ്രീദേവി അഞ്ചുവര്‍ഷമായി ഗുരുതര രക്താര്‍ബുദത്തിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. 75 ദിവസം കൂടുമ്പോള്‍ രക്തം മുഴുവനായി മാറ്റുന്നതിനും മരുന്നുകള്‍ക്കുമായി മൂന്നരലക്ഷത്തോളം രൂപ ചിലവും വരും. വാടക Read More …

പന്തല്ലൂര്‍ സ്‌കൂളിന്റെ മണ്ണിര പെരുമയ്ക്ക് ദേശീയാംഗീകാരം

മലപ്പുറം: മണ്ണിരയെന്ന ശാസ്ത്ര നാടകത്തിലൂടെ മലപ്പുറം പെരുമ ദേശീയ തലത്തിലെത്തിച്ചിട്ടുണ്ട് പന്തല്ലൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ മികച്ച നാടകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എട്ടാം ക്ലാസുകാരന്‍ അര്‍ജ്ജുന്‍ കൃഷ്ണദേവിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് ഒമ്പത് നാടകങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. സൗത്ത് സോണില്‍ Read More …

പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

പെരിന്തല്‍മണ്ണ: അന്യായമായി സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പലിനെ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കോളേജിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു, പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ത്ഥി പരാതി പിന്‍വലിച്ചെങ്കിലും കോളേജിലെ ഇടത്പക്ഷ അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നിരന്തരം ഈ വിദ്യാര്‍ത്ഥികളെ Read More …

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

നിലമ്പൂര്‍: കഞ്ചാവ് കേസുകളിലും മോഷണകേസുകളിലും പ്രതികളായ യുവാക്കള്‍ വീണ്ടും കഞ്ചാവുമായി പൊലീസ് പിടിയില്‍. കരുളായിയിലെ കൊളങ്ങര നിഷാദ് (മൈസൂരാന്‍ 29), കരുളായി കളംകുന്ന് ഇല്ലിക്കല്‍ ഇല്ല്യാസ് (38) എന്നിവരെയാണ് വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്റെയും നിലമ്പൂര്‍ ഷാഡോ പൊലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. വഴിക്കടവ് മേഖലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പനയുണ്ടെന്നുള്ള രക്ഷിതാകളുടെ പരാതിയില്‍ നിലമ്പൂര്‍ Read More …

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി റിമാന്റില്‍

മഞ്ചേരി: പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.  വള്ളുവമ്പ്രം മുപ്പാറക്കല്‍ പീടികപ്പറമ്പന്‍ സുനീര്‍ (23)നെയാണ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.  വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു Read More …