സഹിഷ്ണുതയുടെ സന്ദേശവുമായി മതമൈത്രി സംഗമം

മലപ്പുറം: അസഹിഷ്ണുതയുടേയും വര്‍ഗീയ ചേരിതിരിവിന്റെയും കാലത്തു സഹിഷ്ണുതയുടെ പ്രധാന്യം ഉണര്‍ത്തി പാണക്കാട് തറവാട്ടിന്റെ രണ്ടാമതു മതമൈത്രി സംഗമം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. സമാധാനമുള്ള സമൂഹത്തിനായി രാജ്യം  സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റു മതവിഭാഗങ്ങളുടെ സാന്നിധ്യം സഹിക്കുക അതിലപ്പുറം അവരെ അറിയാനും അംഗീകരിക്കാനും കഴിയുന്ന തലത്തിലേക്ക് Read More …

കേരളം നാലാം ക്ലാസ്സില്‍ നിലമ്പൂരിന് പ്ലസ്ടു പഠനം

നിലമ്പൂര്‍: കേരളത്തെ  സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനമായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി  പ്രഖ്യാപിക്കുമ്പോള്‍ ഒമ്പത് വര്‍ഷം മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ നിലമ്പൂര്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നു. 2008 ജനുവരി എട്ടിനാണ് അന്നത്തെ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ നിലമ്പൂര്‍ ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് Read More …

പണിമുടക്ക് – സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു

മലപ്പുറം: 2014 ജൂലൈ 1 മുതല്‍ ശമ്പളപരിഷ്‌കരണം ഉടന്‍ അനുവദിക്കുക, പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുക, തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ച് ജീവനക്കാരും അദ്ധ്യാപകരും ജനുവരി 12 ന് നടത്തിയ പണിമുടക്കില്‍ ജില്ലയിലെ  സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ നാമമാത്രമായ ജീവനക്കാരാണ് ഓഫീസുകളില്‍ ഹാജരായിട്ടുള്ളത്. മലപ്പുറം കലക്റ്ററേറ്റില്‍ 200 ജീവനക്കാരില്‍ 35 Read More …

കടന്നമണ്ണയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മങ്കട: ഓട്ടോഡ്രൈവറായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കടന്നമണ്ണ പാറച്ചോട്ടില്‍പടിയിലെ പുന്തോട്ടത്തില്‍ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ റിനീഷ് (21)നെയാണ് അടുത്ത വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മുതല്‍ യുവാവിനെ കാണാനില്ലായിരുന്നതായാണ് വിവരം. തന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിര്‍ത്തിയ ശേഷം, കടന്നമണ്ണ എ.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നിരുന്ന Read More …

എടവണ്ണയിലെ വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ

എടവണ്ണ: പഞ്ചായത്തിലെ പത്തപ്പിരിയത്ത് സ്ഥിതി ചെയ്യുന്ന വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രദേശവാസിയായ നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അറഞ്ഞിക്കല്‍, അല്‍മദീന ക്വാറികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ഈ ക്വാറികളുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനിടയിലാണ് അയ്യപ്പനെന്ന പട്ടികജാതിക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചത്. മിച്ചഭൂമിയും പുറമ്പോക്ക് ഭൂമിയും കയ്യേറി പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ക്കെതിരെ Read More …

കോടതികള്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിലേക്ക്

മഞ്ചേരി: ജില്ലാ കോടതി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്), ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവ മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലേക്ക് മാറ്റാന്‍ തീരൂമാനം.  നിലവില്‍ ഈ കോടതികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ജില്ലാ കോടതിക്കു വേണ്ടി ആറു നില കെട്ടിടം പണി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്.  Read More …

വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

മഞ്ചേരി: സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.  മലപ്പുറം കൂട്ടിലങ്ങാടി കക്കാട് പള്ളിപ്പുറത്ത് മുഹമ്മദാലി- മുംതാസ്  ദമ്പതികളുടെ മകള്‍ റിന്‍ഷാബി (12) ആണ് മരിച്ചത്.  ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.  മലപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.  നബീല്‍, മുന്‍ഷിഫ് എന്നിവരാണ് Read More …

ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിന് കഠിന തടവും പിഴയും

മഞ്ചേരി:  വീട് കുത്തി തുറന്ന് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ മോഷ്ടിച്ച യുവാവിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു.  മലപ്പുറം വെസ്റ്റ് കോഡൂര്‍ തോരപ്പ അബ്ദു റഊഫ് (36)നെയാണ് മജിസ്‌ട്രേറ്റ് ആര്‍ ടി പ്രകാശ് ശിക്ഷിച്ചത്.  ഭവന ഭേദനത്തിന് മൂന്നു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു Read More …