ഹയര്‍ സെക്കണ്ടറി ജൂനിയര്‍-സീനിയര്‍ വിവേചനം അനീതി:ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: ഹയര്‍ സെക്കണ്ടറി മേഖലയില്‍ വര്‍ഷങ്ങളായ് നിലനില്‍ക്കുന്ന ജൂനിയര്‍-സീനിയര്‍ വിവേചനം അനീതിയാണെന്നും അത് പരിഹരിക്കുന്നതിനുള്ള നടപടിസ്വീകരിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ രജത ജൂബിലി ജില്ലാ സമ്മേളനം മലപ്പുറത്ത് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള പുതിയ ശമ്പളം ഫെബ്രുവരിയില്‍ ജീവനക്കാര്‍ക്ക് Read More …

നിയമ ബോധവത്ക്കരണ ശില്‍പശാലക്ക് തുടക്കം

സ്ത്രീകള്‍ക്ക് നിയമങ്ങളെ കുറിച്ച് അവബോധം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ നിയമ ബോധവത്ക്കരണ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ മഹിമയാണ് ഭവനമെന്നും ഭവനമെന്നാല്‍ ഭാര്യയാണെന്നും അതിനാല്‍ കുടുംബത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ Read More …

തടവള്ളി ശേഖരന്‍ മികച്ച ഡ്രൈവര്‍; സത്യവല്ലഭന്‍ മികച്ച കണ്‍ണ്ടക്ടര്‍

ജില്ലയിലെ മികച്ച ബസ് ഡ്രൈവറായി തടവള്ളി ശേഖരനെയും മികച്ച കണ്ടക്ടറായി സത്യവല്ലഭനെയും മോട്ടോര്‍ വാഹന വകുപ്പ് തിരഞ്ഞെടുത്തു. ജനുവരി 10 മുതല്‍ 16 വരെ നടപ്പാക്കിയ റോഡ് സുരക്ഷാ വാരം-2016 ന്റെ ജില്ലാതല സമാപന സമ്മേളന വേദിയിലാണ് പ്രഖ്യാപനം നടന്നത്. സമാപന സമ്മേളനം നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പി Read More …

മിഡിപ്പ് പരിപാടിയുടെ വിവരശേഖരണത്തിന് തുടക്കമായി

മലപ്പുറം:   ജില്ലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ബിസിനസ് ഗ്രൂപ്പ് കണ്‍സോര്‍ഷ്യം (എം.ബി.ജി) യുടെ നേതൃത്വത്തിലുള്ള മലപ്പുറം ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് പ്രോജക്ട് അഥവാ മിഡിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യമായി ജില്ല യിലെ മത-രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും നാടിന്റെ Read More …

ഫിഷിംഗ് ഹാര്‍ബറിന് ഫെബ്രുവരി 13 ന് ശിലയിടും

പരപ്പനങ്ങാടി: അറുപത്തി മൂന്നു കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്നു അടുത്തമാസം പതിമൂന്നിനു ചാപ്പപ്പടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനകര്‍മ്മം നടത്തുമെന്ന് മന്ത്രി അബ്ദുറബ്ബ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ഭാഗത്തുള്ളവര്‍ക്കും സൗകര്യ പ്രദമായ സ്ഥലത്താണ് ഹാര്‍ബര്‍നിര്‍മ്മിക്കുന്നത്.നിര്‍മാണ ചിലവിനുള്ള മുഴുവന്‍തുകയും ഒന്നിച്ചാണ് വകയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്‌നംമൂലം പവൃര്‍ത്തി ഒരുനിലക്കും തടസ്സപ്പെടുകയില്ല. ഫിഷറീസ് മന്ത്രി കെ.ബാബു,മന്ത്രി Read More …

തമിഴ്‌നാട് റേഷനരി കേരളത്തിലേക്ക്

നിലമ്പൂര്‍: നാടുകാണി ചുരം വഴി ഇറക്കുമതി ചെയ്യുകയായിരുന്ന രണ്ട് ടണ്‍ റേഷനരി തമിഴ്‌നാട് വനം വകുപ്പ് പിന്തുടര്‍ന്ന് പിടികൂടി. നാടുകാണിയിലെ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ പോന്ന പിക്കപ്പ് വാന്‍ പിന്തുടര്‍ന്നാണ് വനം വകുപ്പ് തമിഴ്‌നാടിന്റെ അതിര്‍ത്തി കഴിഞ്ഞ് കേരളത്തില്‍ നിന്നും പിടികൂടിയത്. ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടന്ന വാഹനത്തെ കുറിച്ച് തമിഴ്‌നാട് വനം വകുപ്പ് കേരള അതിര്‍ത്തി പ്രദേശമായ Read More …

ജര്‍മന്‍ നിര്‍മിത തോക്കുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍:: ജര്‍മന്‍ നിര്‍മ്മിത തോക്കും തിരകളുമായി നാടുകാണി ചുരത്തില്‍ നിന്നും ഒരാള്‍ വനം വകുപ്പിന്റ പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വനം വകുപ്പ് പിടിച്ചെടുത്തു. തിരുവാലി സ്വദേശി നെച്ചിയന്‍ അബ്ബാസ് (43) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന വഴിക്കടവ് വെള്ളക്കട്ട സ്വദേശി നൈസല്‍ (26), തിരുവാലി സ്വദേശികളായ മുഹമ്മദ് ഷെരീഫ് Read More …

കുടുംബശ്രീയുടെ വനിതാ കണ്ടക്ടര്‍ സേന വരുന്നു

തിരുവനന്തപുരം- സംസ്ഥാനത്തെ ബസുകളില്‍ ഇനി വളയിട്ട കൈകള്‍ കാശുവാങ്ങും.  കുടുംബശ്രീ രൂപം നല്‍കിയ വനിതാകണ്ടകര്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഒരു തൊഴില്‍ മേഖലയില്‍ കൂടി വനിതകള്‍ കയ്യടക്കും. വനിതാ കണ്ടക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന പുതിയ പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കും. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിക്കും.സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി Read More …