കെ.എസ്.ആര്‍.ടി.സി ജില്ലാ ക്ലസ്റ്റര്‍ ഓഫീസ് മലപ്പുറത്ത് തന്നെ നിലനിര്‍ത്തും

മലപ്പുറം: കെ.എസ്.ആര്‍.ടി.സിയില്‍ പുതുതായി രൂപീകരിക്കുന്ന ക്ലസ്റ്റര്‍ ബ്ലോക്ക് സംവിധാനത്തില്‍ മലപ്പുറം ജില്ലയിലെ ആസ്ഥാനം മലപ്പുറത്തു തന്നെ നിലനിര്‍ത്തുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പി.ഉബൈദുള്ള എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി യോഗം വിളിച്ചത്. നേരത്തെ മലപ്പുറം നിലമ്പൂര്‍,പൊന്നാനി , പെരിന്തല്‍മണ്ണ എന്നീ നാലു Read More …

മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; ആറുപേര്‍ പിടിയില്‍

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടില്‍നിന്ന് 17 പവനോളം സ്വര്‍ണാഭരണം മോഷണം പോയ സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. കോഡൂര്‍ സ്വദേശികളായ അബ്‌ദുള്‍ ജലീല്‍ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസല്‍ (19), പൊന്‍മള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂര്‍ കോത്താന്‍ Read More …

ന​ഗ്നചിത്രം കൈമാറാന്‍ പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം; പെണ്‍കുട്ടിയുമായി വാട്സ്‌ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച്‌ ന​ഗ്നചിത്രം കൈമാറാന്‍ പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്ബലത്തിന് സമീപം പറവന്‍കുന്ന് നസീം ആണ് (21) പോക്‌സോ കേസില്‍ അറസ്റ്റിലായത്. വാട്സ്‌ആപ്പ് വഴിയാണ് നസീം പെണ്‍കുട്ടിയുമായി അടുക്കുന്നത്. തുടര്‍ന്ന് ഇയാളുടെ നഗ്‌നചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയക്കുകയും നഗ്‌നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും Read More …

മട്ടും ഭാവവും കണ്ടിട്ട് ദുരൂഹത മണക്കുന്നു; ഉദയ്പൂര്‍ സംഭവത്തില്‍ സംശയങ്ങളുമായി കെടി ജലീല്‍

മലപ്പുറം: മുഹമ്മദ് നബിയെ നിന്ദിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാണിപ്പോള്‍. രണ്ടു പേര്‍ കൊല നടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. വൈകാതെ ഇവരെ പിടികൂടുകയും ചെയ്തു. അക്രമ സംഭവങ്ങളില്ലാതിരിക്കാന്‍ രാജസ്ഥാന്‍ പോലീസ് ജാഗ്രതയിലാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന സംഭവത്തില്‍ ചില സംശയങ്ങള്‍ സൂചിപ്പിക്കുകയാണ് കെടി ജലീല്‍ എംഎല്‍എ. അക്രമികള്‍ക്ക് തക്കതായ Read More …

ഭൂമി വിറ്റതിന് പണം നല്‍കിയില്ല: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

പൊന്നാനി: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ശുകപുരം നടുവട്ടം സ്വദേശി വിജയന്‍ എന്ന ബാലനെയാണ് (48) അറസ്റ്റ് ചെയ്തത്. തട്ടാന്‍പടി രജിസ്ട്രാര്‍ ഓഫിസില്‍ സ്ത്രീയെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ബാലന്‍റെ പേരിലുള്ള ഭൂമി സ്ത്രീയുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. ഇതിന്‍റെ പണം ബാലന് കിട്ടിയിട്ടില്ല. മറ്റൊരു Read More …

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ പിടിയില്‍

ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകന്‍ മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാര്‍ത്ഥി ചിറയ്ക്കലില്‍ താമസിച്ച്‌ മദ്രസ Read More …

മുതിര്‍ന്ന സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്ന് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകള്‍ Read More …

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു

മലപ്പുറം: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തിയതോടെ ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി നടന്ന നീന്തല്‍ പ്രാവീണ്യ പരിശോധന തടസ്സപ്പെട്ടു. ആയിരത്തിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഓരോ കേന്ദ്രങ്ങളിലേക്കും എത്തിയത്. ഇതില്‍ നാലില്‍ ഒന്ന് വിദ്യാര്‍ത്ഥികള്‍ക്കും പോലും നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. തിക്കും തിരക്കും കാരണം പലപ്പോഴും നിയന്ത്രണം വിട്ടു. Read More …