സ്വപ്ന സുരേഷിനെതിരായ വധഭീഷണി; നൗഫലിന് ജാമ്യം, ഫോണ്‍ തിരികെ നല്‍കിയില്ല

സ്വപ്ന സുരേഷിനെതിരായ വധഭീഷണിക്കേസിലെ പ്രതി പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി നൗഫലിന് ജാമ്യം ലഭിച്ചു. . കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിനായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നൗഫലിന്റെ ഫോണ്‍ തിരികെ നല്‍കിയിട്ടില്ല.നൗഫലിനെ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് Read More …

‘നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്ബിലിന്റെ ആരാധകര്‍, വിവാദ വനിതയുടെ നമ്ബര്‍ കിട്ടിയതിലും ദുരൂഹത’: കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍. നൗഫലും കുടുംബവും ഫിറോസ് കുന്നംപറമ്ബിലുമായി അടുത്ത ബന്ധം ഉള്ളവരാണെന്ന് കെ ടി ജലീല്‍ ആരോപിച്ചു. തവനൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ഫിറോസ് കുന്നംപറമ്ബിലിനൊപ്പം നൗഫലിന്റെ സഹോദരന്‍ പ്രവര്‍ത്തിച്ചുവെന്നും, വിവാദ വനിതയുടെ നമ്ബര്‍ നൗഫലിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം Read More …

ക്വാറി തട്ടിപ്പ് കേസില്‍ പിവി അന്‍വറിനെതിരെ ഇഡി അന്വേഷണം

നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പിവി അന്‍വര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസിലാണ് അന്വേഷണം. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടുമായ ബന്ധപ്പെട്ട സാമ്ബത്തക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എംഎല്‍എയ്ക്ക് ക്രഷര്‍ വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമിനോടും കേസിലെ പരാതിക്കാരനായ മലപ്പുറം സ്വദേശി സലാമിനോടും ഹാജരാകാനും ഇഡി നിര്‍ദേിച്ചിട്ടുണ്ട്. ജൂലായ് Read More …

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ തുടരും. ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അഞ്ച് ദിവസം ശക്തമായ മഴക്കും 5, 6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. നാളെയും മാറ്റന്നാളും കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്‍റെ സ്വാധീന Read More …

സ്വര്‍ണ്ണക്കടത്തില്‍ പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി‍

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി . കള്ളപ്പണക്കേസില്‍ അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ചോദിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എത്ര തവണ തന്റെ Read More …

കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ തൊട്ടടുത്തുള്ള സ്കൂളില്‍ നിന്ന് Read More …

ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ്…….
സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം പോലീസിന്‍റെ പിടിയില്‍ ……

മലപ്പുറം: ജില്ലയില്‍ വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേര്‍ മലപ്പുറം പോലീസിന്‍റെ പിടിയില്‍.തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശി യുടെ പരാതിയില്‍ ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് .ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ സി.ഐ.ജോബിതോമസും പ്രത്യകസംഘവും നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം Read More …

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണം മോഷ്ടിച്ച്‌ നാടുവിട്ടു; ‘നവവരന്‍’ 19 വര്‍ഷത്തിനുശേഷം പിടിയില്‍

മലപ്പുറം: ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ ‘നവവരന്‍’ 19 വര്‍ഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്ബന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. 19 വര്‍ഷം മുന്‍പ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തിയാണ് മുഹമ്മദ് ജമാല്‍ മലപ്പുറം പായിമ്ബാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം Read More …