പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികൾക്കാവണം: ശശി തരൂർ എം.പി.

വേങ്ങര:അടുത്ത 10 വർഷത്തിനിടയിൽ തൊഴിൽ മേഖലയിൽ വൻമാറ്റമുണ്ടാകുമെന്നും ,30 ശതമാനം തൊഴിലും ന്യൂ ജെൻ മേഖലയിൽ നിന്നായിരുക്കുമെന്നും .പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട് മാറുന്ന ലോകത്തോടൊപ്പം സഞ്ചരിക്കാൻ യുവ തലമുറക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.വേങ്ങര നിയോജക മണ്ഡലം എം.എൽ.എ.പി.കെ.കുഞ്ഞാലിക്കുട്ടി ഈ വർഷത്തെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ Read More …

“താ​ങ്ക​ള്‍​ക്ക് വോ​ട്ടു ചെ​യ്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു’: ശ്രേ​യാം​സ്കു​മാ​റി​നെ​തി​രേ ജ​ലീ​ല്‍

തിരുവനന്തപുരം: മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എല്‍ജെഡി അധ്യക്ഷനുമായ എം.വി. ശ്രേയാംസ്കുമാറിനെതിരേ മുന്‍ മന്ത്രി കെ.ടി. ജലീല്‍. സജി ചെറിയാന്‍റെ രാജി വാര്‍ത്തയ്ക്കൊപ്പം മാതൃഭൂമി പത്രം നല്‍കിയ കാര്‍ട്ടൂണിനെ വിമര്‍ശിച്ചാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം നടത്തിയത്. താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നാണ് ജലീലിന്‍റെ വിമര്‍ശനം. “മിസ്റ്റര്‍ ശ്രേയംസ്കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. Read More …

തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ഇ. ടി

പൊന്നാനി കടല്‍ ക്ഷോഭങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതത്തിലായ തീര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. കടല്‍ ക്ഷോഭം രൂക്ഷമായ പൊന്നാനിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുക യായിരുന്നു എം. പി. ഇതുമായി ബന്ധപ്പെട്ട് റവന്യു, ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം Read More …

മലപ്പുറം വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങള്‍…

മലപ്പുറം: മലപ്പുറത്ത് മതസൗഹാര്‍ദത്തിന് വീണ്ടും ഒരു ഉദാഹരം കൂടി. വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രമാണ് മത സൗഹാര്‍ദത്തിന്റെ മനം നിറയ്ക്കുന്ന കാഴ്ച പകര്‍ന്നുനല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലെ അന്നദാനത്തിന് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എത്തിയതോടെ നാട് ആനന്ദത്തിലായി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് Read More …

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ പോയി: യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത

മലപ്പുറം: പൊന്നാനി വട്ടപറമ്ബില്‍ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസല്‍മയെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. അയിങ്കലം യതീംഖാനയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ എന്ന പേരിലാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പൊന്നാനി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു തുമ്ബും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജൂണ്‍ മാസം 26 തിയ്യതിയാണ് ഉമ്മുസല്‍മയെ കാണാതായത്. പഠിച്ചിരുന്ന അയിങ്കലം യതീംഖാനായില്‍ Read More …

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്‌എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍.

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്‌എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍. കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണറ്റ് പ്രസിഡന്റും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. കോളജിലെ ഇന്‍വെര്‍ട്ടറും ബാറ്ററികളും പ്രൊജക്ടറുമാണ് ഇവര്‍ മോഷ്ടിച്ചത്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂര്‍ തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു യൂണിറ്റ് Read More …

നിലമ്ബൂരിനെ വിറപ്പിച്ച തെരുവുനായ ഒടുവില്‍ ഇആര്‍എഫിന്റെ വലയില്‍

നിലമ്ബൂര്‍: നിലമ്ബൂരിനെ ഭീതിയിലാഴ്ത്തിയ തെരുവുനായെ ഒടുവില്‍ എമര്‍ജന്‍സി റെസ്ക‍്യൂ ഫോഴ്സ് പിടികൂടി. രാവിലെ 8.45ഓടെ നിലമ്ബൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അക്രമി നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പിന് കൈമാറിയ നായെ കൂട്ടിലടച്ച്‌ നിരീക്ഷണത്തിലാക്കി. നഗരസഭയുടെ ടൗണ്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 12 പേര്‍ക്ക് കടിയേറ്റിരുന്നു. രാത്രി കാണാതായ നായ ചൊവ്വാഴ്ച രാവിലെയും ടൗണിലിറങ്ങി ആക്രമണം Read More …

വളാഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട; 71.5 ലക്ഷം പിടികൂടി

വളാഞ്ചേരി: വളാഞ്ചേരിയില്‍ പൊലിസ് നടത്തിയ വാഹനപരിശോധനയില്‍ കള്ളപ്പണം പിടികൂടി. കുഴല്‍പ്പണമായി അയച്ച 71,50,000 രൂപയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പൊലിസാണ് പരിശോധന നടത്തിയത്. കെ എല്‍ 51എം 3235 അശോക് ലൈലാന്‍ഡ് മിനി ഗുഡ്‌സില്‍നിന്നാണ് പണംപിടിച്ചത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ദീന്‍ (42), സഹായി Read More …