അബുദാബിയില്‍ നിന്ന് ഇന്ന് കരിപ്പൂരില്‍ എത്തുന്നത് 189 പേര്‍

മലപ്പുറം: ഇന്ന് കരിപ്പൂരില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 85 പേരെ വീടുകളിലേക്ക് ക്വാറന്റൈന് വിടുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 75 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് പ്രത്യേക പരിഗണനാ വിഭാഗത്തില്‍പെടുന്നത്. നിലവില്‍ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 189 പേരാണ് Read More …

പ്രവാസികളുടെ മടക്കം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

മലപ്പുറം : ലോക് ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി ദുബായില്‍ നിന്നുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരില്‍ എത്തുമ്ബോള്‍ വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ കെഎസ്‌ആര്‍ടിസി ബസുകളില്‍ അതത് ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കും. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ നേരിട്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദുബായില്‍ നിന്ന് പ്രവാസികളുമായി Read More …

മലപ്പുറത്ത് പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടിയാണ് മഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.സാരമായി പരിക്കേറ്റ ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആലിക്കുട്ടി പോലീസുകാരുടെ കൈതട്ടി മാറ്റി Read More …

ഇപോസ് മെഷിന്‍ മുഖേന മെയ് മാസത്തെ റേഷന്‍ വിതരണം ചെയ്യും

മലപ്പുറം : റേഷന്‍ ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിന് മെയ് മാസത്തെ റേഷന്‍ വിതരണം ഇ-പോസ് മെഷിനില്‍ വിരല്‍ പതിച്ചു കൊണ്ടുള്ള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ഇ-പോസ് മെഷിനില്‍ വിരല്‍ പതിക്കുന്നതിന് മുമ്ബ് ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ Read More …

മലപ്പുറം ജില്ല നിലവില്‍ കോവിഡ് വിമുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും രോഗമുക്തരായി

മലപ്പുറം: സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ അര്‍ഹമായ ഫലപ്രാപ്തി. മലപ്പുറം ജില്ല കോവിഡ് വിമുക്തമായി. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഇനി ആരും കോവിഡ് ബാധിതരായി ചികിത്സയിലില്ല. കോവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി Read More …

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘമെത്തി

വാളയാര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. വാളയാര്‍ ചെക്​പോസ്​റ്റിലാണ്​ വാഹനങ്ങളെത്തിയത്​. രാവിലെ എട്ട്​ മണിയോടെയാണ് വാളയാര്‍ ചെക്​പോസ്​റ്റിലേക്ക്​ ആളുകള്‍ എത്തിത്തുടങ്ങിയത്​. നോര്‍ക്ക വഴി രജിസ്​റ്റര്‍ ചെയ്​തവര്‍ക്ക്​ പാസ്​ അനുവദിച്ചിരുന്നു. ഈ പാസ്​ ലഭിച്ചവര്‍ക്കാണ്​ പ്രവേശനം. ചെക്​പോസ്​റ്റിലെ കര്‍ശനമായ പരിശോധനക്ക്​ ശേഷമാണ്​ വാഹനം കടത്തി വിടുന്നത്​.14 കൗണ്ടറുകളാണ്​ കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്​. Read More …

മലപ്പുറത്തുള്ളത് 32 സംസ്ഥാനങ്ങളിലെ അതിഥിതൊഴിലാളികള്‍

മലപ്പുറം:മലപ്പുറം ജില്ലയിലുള്ള അതിഥി തൊഴിലാളികളുടെ എണ്ണം അറുപത്താറായിരത്തില്‍ കൂടുതല്‍.ഇന്ത്യയിലെ 32 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍ സ്വദേശികളും ഇതില്‍ ഉള്‍പ്പെടും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നവരാണിത്. തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് ഈ പട്ടിക അനുസരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പോലീസ്,തൊഴില്‍ വകുപ്പ് എന്നിവ ചേര്‍ന്നാണ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തിയത്. ഇവരെ അതത് Read More …

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീട് വിട്ടുനൽകി ഡോ. സുബൈർ മേടമ്മൽ

കോവിഡ് ഭീതിയെ തുടർന്ന് സാമൂഹിക അകലം പാലിച്ച് ജനങ്ങൾ വീടുകളിൽ കഴിയുമ്പോൾ സ്വന്തം വീട് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി പ്രശസ്‌ത ജന്തു ശാസ്ത്രജ്ഞൻ.  കാലിക്കറ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.  സുബൈർ മേടമ്മലാണ് തന്റെ സ്വന്തം വീട് കോവിഡ് കെയർ സെന്ററിനായി വിട്ടുനൽകി മാതൃകയായത്. ചെറിയമുണ്ടം പഞ്ചായത്ത് പരിധിയിലുള്ള തിരൂർ വാണിയന്നൂരിലെ Read More …