കരിഞ്ചാപ്പാടി വത്തക്കക്ക് ഓണ്‍ലൈനിലും ഡിമാന്റ്

മലപ്പുറം: റംസാന്‍ വിപണിയിലെ ഒഴിവാക്കാനാവാത്ത വിഭവമായ വത്തക്ക (തണ്ണിമത്തന്‍)യുടെ കൃഷി വ്യാപമാക്കി പ്രശസ്തമാകുകയാണ് മലപ്പുറം ജില്ലയിലെ കരിഞ്ചാപ്പാടി ഗ്രാമം. നോമ്പ് സീസണില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലോറിയിലെത്തുന്ന തണ്ണിമത്തനെ പടിക്കു പുറത്തു നിര്‍ത്തുകയാണ് ഈ ഗ്രാമം. കരിഞ്ചാപ്പാടി വത്തക്ക ഇന്ന് ഓണ്‍ലൈനില്‍ ബ്രാന്റാണ്. ലോക്ഡൗണ്‍ കാലത്തും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും നേരിട്ടും വില്‍പന പൊടിപൊടിക്കുകയാണിവിടെ. കുറുവ വില്ലേജിലെ Read More …

മലപ്പുറത്ത് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; പോലീസ് ലാത്തി വീശി

മലപ്പുറം: ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികള്‍ ഡൗണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങി പ്രതിഷേധം നടത്തി. കഴിഞ്ഞ മാസം കോട്ടയം ജില്ലയിലും പെരുമ്പാവൂരിലും ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് ഇന്നലെ ചട്ടിപ്പറമ്പിലുണ്ടായത്. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാനും താമസസ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാനുമായി.ലോക്ക്ഡൗണ്‍ മൂലം ജോലിയില്ലാതെ ഇരിക്കുന്ന തൊഴിലാളികള്‍ നാട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.  വ്യാഴായ്ച  രാവിലെയാണ് Read More …

കോവിഡ് 19: പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് വിമാനത്താവളം സജ്ജം; കലക്ടറുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

മലപ്പുറം: ലോക് ഡൗണ്‍ തീരുന്നതോടെ പ്രവാസികളെ തിരിച്ചെത്തിക്കുക്കുന്നതിനു മുന്നോടിയായി മലപ്പുറം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചേര്‍ന്ന പ്രത്യേക യോഗം, തിരിച്ചെത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് Read More …

രണ്ടാം കെട്ട് പൊളിച്ചടക്കി കൊറോണ

കാളികാവ്: മലപ്പുറം സ്വദേശി നാല് വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച രണ്ടാം വിവാഹബന്ധം മണിക്കൂറുകള്‍കൊണ്ട് ‘കൊറോണ വൈറസ്’പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുന്നു. ക്വാറന്റൈന്‍ ലംഘിച്ച്‌ മലപ്പുറത്തുള്ള രണ്ടാം ഭാര്യയുടെ അടുത്തേക്കും അവിടെ നിന്നും ആലപ്പുഴയിലുള്ള ആദ്യ ഭാര്യയുടെ അടുത്തേക്കും മുങ്ങിയ ആളെ അന്വേഷിച്ചു പോലീസ് വന്നതോടെയാണ് പണി പാളിയത്. ഇതോടെ നാലു വര്‍ഷമായി രഹസ്യമാക്കി വെച്ച രണ്ടാം വിവാഹ വാര്‍ത്തയും Read More …

തമിഴ്‌നാട് തഞ്ചാവൂരിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ മലപ്പുറം പോലീസ് തടഞ്ഞു

മലപ്പുറം: തഞ്ചാവൂരിലേക്ക് കാല്‍നടയായി പോകാന്‍ ഒരുങ്ങിയ നാലംഗ സംഘം തമിഴ്‌നാട് സ്വദേശികളെ മലപ്പുറം പോലീസ് കാവുങ്ങലില്‍ വെച്ച് തടഞ്ഞു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്ന് നീങ്ങുകയായിരുന്ന സംഘത്തെ കണ്ട പോലീസിന് സംശയം തോന്നി കാര്യമന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് സംഭവമറിഞ്ഞത്. ഇന്നലെ(ബുധന്‍) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് താമസ സ്ഥലമായ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് നിന്നും സംഘം തഞ്ചാവൂരിലേക്ക് Read More …

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ ബാധിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ  ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മലപ്പുറം  ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് Read More …

നോര്‍ക്ക ആനുകൂല്യം; സമയ പരിധി നീട്ടണം: ഇ.ടി

നോര്‍ക്ക ആനുകൂല്യം; സമയ പരിധി നീട്ടണം: ഇ.ടിമലപ്പുറം: കൊറോണ വ്യാപനം  വഴി വിദേശത്തേക്ക്  തിരിച്ചു പോവാന്‍ കഴിയാതെ നാട്ടില്‍ തങ്ങേണ്ടി വന്ന പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിര്‍ദേശിച്ച തിയ്യതി ജനുവരി ഒന്നില്‍ നിന്നും 2019 സെപ്റ്റംബര്‍ 15 ആക്കി മാറ്റണമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് Read More …

ലോക്ക് ഡൗണ്‍ തടസ്സമായില്ല; ഖുര്‍ആന്‍ മനപ്പാഠമാക്കി മഅദിന്‍ ഹിഫ്ള് കോളേജിലെ 16 വിദ്യാര്‍ത്ഥികള്‍

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളെല്ലാം അടച്ചെങ്കിലും വീടുകളിലിരുന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മഅദിന്‍ തഹ്്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. ഓരോ വര്‍ഷവും മഅദിന്‍ ഹിഫ്ള് കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കുന്നവര്‍ റമളാന്‍ പിറക്കുന്നതിന് മുമ്പ് പാരായണം പൂര്‍ത്തിയാക്കുന്ന പതിവുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് Read More …