സഹായിച്ചവര്‍ക്ക് രക്തം നല്‍കി കവളപ്പാറക്കാര്‍ നന്ദി പറഞ്ഞു

പെരിന്തല്‍മണ്ണ: മഹാപ്രളയത്തിലെ ദുരന്തത്തിനിടെ ജീവന്‍ രക്ഷിക്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് കവളപ്പാറ നിവാസികള്‍ രക്തം നല്‍കി.പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെത്തിയാണ് കവളപ്പാറയിലെ മുപ്പതോളം യുവാക്കള്‍ രക്തം ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തില്‍ തകര്‍ന്ന കവളപ്പാറയിലെ ദുരിതം പേറുന്ന കുടുംബങ്ങളിലുള്ളവരാണ് കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രക്തദാനത്തിനെത്തിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് വാടകക്ക് താമസിക്കുന്നവര്‍, കുടുംബാംഗങ്ങളെ Read More …

ഇതാണ് മാതൃക, കൊവിഡില്‍ കുടുങ്ങിയ 266 സഊദി പൗരന്മാര്‍ നാട്ടിലേക്കു പറന്നു: മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാനങ്ങള്‍ എത്തിച്ച്‌ സഊദി

കൊണ്ടോട്ടി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ സഊദി പൗരന്മാര്‍ ഒടുവില്‍ സ്വദേശത്തേക്കു മടങ്ങി. ഇന്നലെ ഉച്ചക്ക് 3.10ന് കരിപ്പൂരില്‍ നിന്ന് 136 സഊദി പൗരന്മാരുമായാണ് സഊദി എയര്‍ലൈന്‍സ് വിമാനം റിയാദിലേക്ക് പറന്നത്. ഈ വിമാനം ബാഗ്ലൂര്‍ വഴിയാണ് പുറപ്പെട്ടത്. ഇവിടെ നിന്ന് 130 സഊദി പൗരന്മാരേയും കൊണ്ടാണ് വിമാനം പറന്നത്. കേരളത്തില്‍ കുടുങ്ങിയവര്‍ കൂടുതല്‍ Read More …

മലപ്പുറത്തിന് ആശ്വാസം; ഇനി ഒരാള്‍ മാത്രം; അഞ്ച് പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

കോവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങി. അഞ്ച് പേര്‍ ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന Read More …

ചാരായവുമായി യുവാവ് മലപ്പുറം പോലീസ് പിടിയില്‍

മലപ്പുറം: ബൈക്കില്‍ ചാരായവുമായി സഞ്ചരിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍. കോട്ടൂര്‍ ഇന്ത്യനൂര്‍ സ്വദേശി മുപ്പീടത്തില്‍ രതീഷാ(33)ണ്  മലപ്പുറം പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് കോട്ടപ്പടി വലിയവരമ്പ് ബൈപ്പാസില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ചാരായം അടങ്ങിയ കുപ്പിയും പരിശോധനക്കിടെ പോലീസ് പിടിച്ചു. ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി Read More …

പരമ്ബരാഗത തൊഴിലാളികള്‍ക്ക് കടലില്‍ പോകാം; മലപ്പുറത്ത് മത്സ്യബന്ധനത്തിന് ഇളവ്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി നടപ്പിലാക്കിയ ലോക്ഡൗണിന്റെ സാഹചര്യത്തില്‍നിര്‍ത്തിവെച്ച മത്സ്യബന്ധനത്തിന് മലപ്പുറത്ത് ഇളവ് പ്രഖ്യാപിച്ചു. മലപ്പുറത്തെ മത്സ്യ ബന്ധന മേഖലയിലെ പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം. എന്നാല്‍ മത്സ്യം ഹാര്‍ബറില്‍ തന്നെ വിറ്റഴിക്കണം. വില ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനിക്കും. വില്‍പ്പന സമയത്തുണ്ടാകുന്ന ജനത്തിരക്കൊഴിവാക്കാന്‍ ഹര്‍ബറുകളില്‍ പൊലീസിനെ നിയോഗിക്കും.

റമദാന്‍വ്രത പുണ്യം കൊവിഡിനെ അകറ്റാന്‍ ഉപയോഗിക്കണമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍

മലപ്പുറം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ വ്രതം ആരംഭിച്ചതോടെ പുണ്യദിനത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി ഹൈദരലി ശിഹാബ് തങ്ങള്‍. കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങള്‍ പോലെ ഹൃദയങ്ങളില്‍നിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റമദാന്‍ മാസം ഉപയോഗപ്പെടുത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിശുദ്ധ റമദാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം. കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം Read More …

റമളാൻ; ഓൺലൈൻ പരിപാടികൾക്കൊരുങ്ങി മഅദിൻ അക്കാദമി

മലപ്പുറം:  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ ആത്മീയ വൈജ്ഞാനിക ഓൺലൈൻ പരിപാടികൾക്കൊരുങ്ങി മഅദിൻ അക്കാദമി. വിശ്വാസികൾക്ക് വീടുകളിലിരുന്ന് സംബന്ധിക്കാവുന്ന വിവിധ പരിപാടികളാണ് നടക്കുക. യൂട്യൂബ്, ഫെയ്‌സ്ബുക്ക്,ഇൻസ്റ്റഗ്രാം, വെബ്‌സൈറ്റ്, സൂം അപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തിയാണ് ലൈവ് സംപ്രേഷണം ചെയ്യുക. ഇതിനായി നിലവിലുണ്ടായിരുന്ന സ്റ്റുഡിയോ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ വിവിധ സെഷനുകൾക്ക് Read More …

മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളുടെ റമളാൻ സന്ദേശം

മലപ്പുറം: മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഓർമപ്പെടുത്തുന്ന മഹാമാരിക്ക് നടുവിലാണ് വിശുദ്ധ റമളാൻ വിരുന്നെത്തിയിരിക്കുന്നത്. ഭൂമിയിൽ നമ്മുടെ ജീവിതം എത്ര ഉത്തരവാദിത്തത്തോടെയായിരിക്കണമെന്ന വലിയ ഓർമപ്പെടുത്തലാണ് ഇക്കാലം നൽകുന്നത്.അല്ലാഹുവിന്റെ അപാരമായ കരുണയ്ക്കായുള്ള തേട്ടങ്ങളും കണ്ണീരണിഞ്ഞ പ്രാർത്ഥനാ നിമിഷങ്ങളുമാണ് നോമ്പിന്റെ സൗന്ദര്യം. സ്വന്തം ശരീരത്തോടും ഒപ്പമുള്ളവരോടും പ്രകൃതിയോടും ചെയ്ത അതിക്രമങ്ങളിൽ വേദനിച്ച് അവ ഏറ്റു പറഞ്ഞ് വിമലീകരിക്കപ്പെടുന്ന മനസ്സുകളാണ് റമളാനിന്റെ Read More …