ബി​ഹാ​റി​ല്‍ ജം​ഗി​ള്‍​രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മോ​ദി

പാ​റ്റ്ന: ബിഹാ​റി​ല്‍ ജം​ഗി​ള്‍ രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബിഹാ​റി​ലെ ധ​ര്‍​ഭം​ഗ​യി​ലെ അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അദ്ദേഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ബിഹാ​റി​ന് സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തും ആ​ത്മ​നി​ര്‍​ഭ​ര്‍ മി​ഥി​ലാ​ഞ്ച​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സ് ന​യി​ക്കു​ന്ന മ​ഹാ​ഗ​ഡ്ബ​ന്ധ​നും ബിഹാ​റി​നെ വീ​ണ്ടു​മൊ​രു കാ​ട​ന്‍ ഭ​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മം. അ​രാ​ജ​ക​ത്വ​മാ​ണ് Read More …

ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച വിടുതലൈ ചിരുതൈഗള്‍ കക്ഷി(വിസിആര്‍) നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിദംബരത്തേക്ക് പോകുന്ന വഴിക്കാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായാണ് വിശേഷിപ്പിക്കുന്നതെന്നായിരുന്നു തിരുമാവളവന്റെ പ്രസ്താവന. ഇദ്ദേഹത്തിനെതിരെ ചെന്നൈ പൊലീസിന്റെ സൈബര്‍ Read More …

വൈകീട്ട് ആറിന് പ്രധാനമന്ത്രിയുടെ അഭിസംബോധന; ആകാംക്ഷയില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിനെതിരെയുളള പോരാട്ടം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് സമ്ബദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം ഈ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. Read More …

മരിച്ചെന്ന് കരുതി 20 മണിക്കൂര്‍ ഫ്രീസറില്‍; ഒടുവില്‍ മൃതദേഹത്തിന് ജീവന്‍ വച്ചു, 74 കാരന്‍ ജീവിതത്തിലേക്ക്

മരിച്ചെന്ന് കരുതി ബന്ധുക്കള്‍ ഫ്രീസറില്‍ സൂക്ഷിച്ച 74കാരന്‍ ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തമിഴ്നാട് സേലം ജില്ലയിലുള്ള കണ്ടമ്ബട്ടിയിലെ ബാലസുബ്രഹ്മണ്യ കുമാറാണ് 20 മണിക്കൂറിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റത്. ഇളയ സഹോദരന്‍ ശരവണനും സഹോദരിയുടെ മകള്‍ ഗീതക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം താമസിക്കുന്നത്. രണ്ട് മാസമായി ഇയാള്‍ കിടപ്പിലായിരുന്നു. തിങ്കളാഴ്ച സഹോദരന്‍ മരിച്ചെന്ന് പറഞ്ഞ് ശരവണന്‍ ഫ്രീസര്‍ കമ്ബനിയിലേക്ക് വിളിച്ച്‌ ഒരു Read More …

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷനും ഉത്സവബത്തയും

ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി) ഇനത്തില്‍ ഒറ്റത്തവണ ക്യാഷ് വൗച്ചര്‍ സ്‌കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു. ചില ചെലവുകള്‍ മുന്‍കൂട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ Read More …

കാര്‍ഷിക നിയമം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.ആര്‍.ജെ.ഡി- എം.പി മനോജ് ഖവമ, ഡി.എം.കെ-എം.പി തിരുച്ചി ശിവ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് തിരുച്ചി ശിവയുടെ Read More …

കോര്‍പ്പറേറ്റുകള്‍ക്ക്​ നികുതിയിളവ്​; സംസ്ഥാനങ്ങള്‍ക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരമില്ല, വിമര്‍ശിച്ച്‌​ രാഹുല്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരത്തിലെ കുടശിക വിതരണം ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പരോക്ഷനികുതി നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയാണ്​ ജി.എസ്​.ടി നഷ്​ടപരിഹാരമെന്ന്​ രാഹുല്‍ ഗാന്ധി പറഞ്ഞു. 1.4 ലക്ഷം കോടി കോര്‍പ്പറേറ്റുകള്‍ക്ക്​ നികുതിയിളവ്​ നല്‍കിയ 8400 കോടിക്ക്​ രണ്ട്​ വിമാനങ്ങള്‍ വാങ്ങിയ മോദിക്ക്​ Read More …

പ്രോപ്പര്‍ട്ടികാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഡല്‍ഹി: സ്വാമിത്വ പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നീക്കമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ ഗ്രാമീണര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ സാമ്ബത്തിക ആസ്തിയായി കണക്കാക്കാനും ലോണ്‍ അടക്കമുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള വഴി Read More …