ബിജെപിക്ക് യുപിയിലും മഹാരാഷ്ട്രയിലും തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തെവാല. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞതവണ നേടിയതില്‍ നിന്ന് 10 മുതല്‍ 15 സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. മഹാസഖ്യം ഇവിടെ നേട്ടമുണ്ടാക്കുമെന്നും മഹാരാഷ്ട്രയില്‍നിന്നുള്ള ദളിത് നേതാവ് കൂടിയായ അത്തെവാല പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആറ് സീറ്റുകള്‍ നഷ്ടമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിജെപിക്ക് സീറ്റ് കുറഞ്ഞാലും പ്രതിപക്ഷത്തെ Read More …
