ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു; ഒരു സൈനികനും കൊല്ലപ്പെട്ടു

ശ്രീനഗര്‍:പുല്‍വാമയിലെ ദാലിപോര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാഭടന്‍മാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുല്‍വാമയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മമതയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. എസ്.പി, ബിഎസ്പി, ആര്‍ജെഡി, എന്‍സിപി, എഎപി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്. അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്്യായമാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മോദിയുടെ റാലി തീരാന്‍ വേണ്ടിയാണ് Read More …

ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തും, മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ചുദിവസം വൈകിയായിരിക്കും കാലവര്‍ഷം കേരളത്തിലെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക. പ്രവചനത്തില്‍ നാലുദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും Read More …

ബംഗാളിന്റെ പൈതൃകത്തെ അപമാനിക്കുന്നവരെ വെറുതെ വിടില്ല; ബിജെപിയെ ഭീഷണിപ്പെടുത്തി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി- ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ വിദ്യാസാഗര്‍ കോളജില്‍ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു. അമിത്ഷായുടെ കൊല്‍ക്കത്തയിലെ റോഡ്‌ഷോയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയും തൃണമൂലും അക്രമണത്തിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കുന്നു. എബിവിപി പ്രവര്‍ത്തകരും ടിഎംസിപി പ്രവര്‍ത്തകരും തമ്മില്‍ കോളജ് അങ്കണത്തില്‍ ഏറ്റുമുട്ടി. മുദ്രാവാക്യം വിളിച്ച്‌ കല്ലെറിഞ്ഞ് ബിജെപിയുടെ റോഡ് Read More …

ജയിലില്‍ നേരിടേണ്ടി വന്നത് ക്രൂര പീഡനം; മമതയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ്

ന്യൂഡല്‍ഹി: ജയിലില്‍ തനിക്ക് പീഡനം നേരിടേണ്ടി വന്നു എന്ന പരാതിയുമായി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ. അഞ്ചുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച പ്രിയങ്ക ഇന്ന് രാവിലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജയിലര്‍ തന്നെ ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ല. ജയിലിനുള്ളില്‍ വളരെ മോശമായ Read More …

ലൈംഗികാധിക്ഷേപം: സീനിയര്‍ ക്യാപ്റ്റനെതിരെ എയര്‍ ഇന്ത്യക്ക് പരാതി നല്‍കി വനിതാ പൈലറ്റ്

ന്യൂഡല്‍ഹി എയര്‍ ഇന്ത്യയിലെ സീനിയര്‍ ക്യാപ്റ്റന്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച്‌ വനിതാ പൈലറ്റ് പരാതി നല്‍കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു.ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ട്രെയിനിംഗിന് ശേഷം മേയ് അഞ്ചിന് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റില്‍ രാത്രി ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. സീനിയര്‍ Read More …

അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസ് ; ബംഗാള്‍ പൊലീസിന് മൗനം : വിമര്‍ശിച്ച്‌ അമിത് ഷാ

ഡല്‍ഹി : പശ്ചിമ ബംഗാളിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച്‌ വിട്ടപ്പോള്‍ ബംഗാള്‍ പൊലീസ് മൗനം പാലിച്ചെന്ന് അമിത് ഷാ ആരോപിച്ചു. ഇവിടെയല്ലാതെ ഇത്തരത്തിലുള്ള ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ഷാ കുറ്റപ്പെടുത്തി . യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച്‌ ആക്രമം ഉണ്ടാകുമെന്ന് Read More …

മായാവതി നരേന്ദ്രമോദിയെ അപമാനിച്ചു, ഒപ്പം ബിജെപി വനിത നേതാക്കളെയും, വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

ദില്ലി: ബിഎസ്പി അധ്യക്ഷ മായാവതിയുടെ മോദി വിരുദ്ധ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനൊപ്പം ബിജെപിയിലെ വനിത നേതാക്കളെയുമാണ് മായാവതി അപമാനിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആല്‍വാര്‍ സംഭവത്തില്‍ മായാവതി പ്രതികരിക്കാതെ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ സംരക്ഷിക്കയാണ് മായാവതിയെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.