നവീന്‍ പട്‌നായിക് നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ പട്‌നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തില്‍ മോദിക്കെതിരെയും ഒഡീഷയില്‍ മോദി പതിപ്പിനെതിരെയും കോണ്‍ഗ്രസ് പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. “പക്ഷേ, നവീന്‍ Read More …

പ്രിയങ്കയ്ക്ക് വെല്ലുവിളി,​ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കും

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്ന് തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച വാര്‍ത്ത ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വാരാണസി ഉള്‍പ്പെട്ട കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല കോണ്‍ഗ്രസ് പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും Read More …

എ​സ്‌​സി-​എ​സ്ടി നി​യ​മ​ഭേ​ദ​ഗ​തി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ നി​യ​മ​ഭേ​ദ​ഗ​തി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. പ​രാ​തി​ക​ള്‍ ല​ഭി​ച്ചാ​ലു​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി സ്റ്റേ ​ചെ​യ്യാ​നാ​ണ് കോ​ട​തി വി​സ​മ്മ​തി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച്‌ 20ലെ ​വി​ധി​ക്ക് എ​തി​രാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ളും പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളും ഒ​ന്നി​ച്ച്‌ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് പ​രി​ഗ​ണി​ക്കും. കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും Read More …

സിബിഐ കേസ്: ജസ്റ്റിസ് എകെ സിക്രിയും പിന്മാറി

ദില്ലി: സിബിഐയിലെ ഇടക്കാല നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്മാറി. നേരത്തെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. വ്യാഴാഴ്ച്ച സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയോഗത്തില്‍ പങ്കെടുക്കുന്നു എന്നതാണ് രഞ്ജന്‍ ഗൊഗോയി കാരണമായി സൂചിപ്പിച്ചത്. അതിനുശേഷമാണ് കേസ് രണ്ടാം നമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് എകെ Read More …

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക്, വെടിയുണ്ടകള്‍ മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബാരമുല്ലയിലെ ബിന്നാര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്ബടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

പ്രിയങ്കാ ഗാന്ധി കൊള്ളാം, ഇന്ദിരയെപ്പോലുണ്ട്: പിന്തുണയുമായി ശിവസേന

മുംബയ്: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന സ്വാഗതം ചെയ്തു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ശിവസേനാ വക്താവ് മനീഷ കയാന്ദെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്ന ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണും. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കുണ്ട്. നല്ല വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും അവര്‍ക്കുണ്ടെന്നും മനീഷ Read More …

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനമായി. ബാലറ്റ് പേപ്പറിലേയ്ക്ക് മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണം: വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്

അലിഘ‍ട്ട്: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യോ​ഗ ​ഗുരു ബാബാ രാം​ദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ എടുത്തു കളയണമെന്ന് രാംദേവ് പറഞ്ഞു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് Read More …