ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി (94) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കാ​വേ​രി ആ​ശു​പ​ത്രി​യി​രു​ന്നു അ​ന്ത്യം. ര​ക്ത​സ​മ്മ​ര്‍​ദം താ​ഴ്ന്ന​തി​നെ​ത്തു​ട​ര്‍​ന്നു ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി​യും അ​ണു​ബാ​ധ​യും മൂ​ലം അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​രു​ണാ​നി​ധി.

കരുണാനിധിയുടെ നില അതീവഗുരുതരം, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വൈകിട്ട് നാലരയ്ക്ക് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ നില വളരെ മോശമാണെന്ന് വ്യക്തമാക്കുന്നത്. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടില്ല. അദ്ദേഹം തീവ്രപരിചണവിഭാഗത്തില്‍ തുടരുകയാണ്. കരുണാനിധിയുടെ ആരോഗ്യനില ആതീവഗുരുതരവും അസ്ഥിരവുമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ചികിത്സകള്‍ ഫലംകാണുന്നില്ലെന്നും ബുള്ളറ്റിനില്‍ Read More …

രാജ്യസഭാ ഉപാധ്യക്ഷ പദവി ; എന്‍.സി.പി നേതാവ് വന്ദന ചവാന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചു. എന്‍.സി.പി നേതാവ് വന്ദന ചവാനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. അകാലി Read More …

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്: രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​നി​താ സം​വ​ര​ണ ബി​ല്‍ പാ​സാ​ക്കാ​ന്‍ ത​ട​സ​മാ​കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ മ​ഹി​ളാ അ​ധി​കാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍. രാ​ജ്യ​ത്തെ പു​രു​ഷ​ന്മാ​ര്‍​ക്ക് മാ​ത്ര​മേ ന​യി​ക്കാ​നാ​കു​വെ​ന്നാ​ണ് ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ക​രു​തു​ന്ന​ത്. സ്ത്രീ​ക​ള്‍‌​ക്ക് നേ​തൃ​സ്ഥാ​നം ന​ല്‍​കി​യ Read More …

കരുണാനിധിയുടെ നില അതീവ ഗുരുതരം; സ്റ്റാലിന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറായി സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും അഴഗിരിയും കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി Read More …

അസം ദേശീയ പൗരത്വ രജിസ്റ്റര്‍ ; ബി ജെ പിക്കെതിരേ മമത ബാനര്‍ജി പ്രതിഷേധം ശക്തമാക്കി

കൊല്‍ക്കത്ത : അസം ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ബി ജെ പിക്കെതിരേ പ്രതിഷേധം ശക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കവിതാ രൂപത്തിലാണ് മമത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വത്വം എന്ന തലക്കെട്ടില്‍ മമത എഴുതിയ കവിത അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ബംഗാളി ഭാഷയില്‍ എഴുതിയ കവിതയില്‍ ഖണ്ഡികകളാണുള്ളത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും Read More …

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഗുറേഷില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊലപ്പെട്ടു. സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തി. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.

സുപ്രീംകോടതി ജഡ്ജിമാരായി മൂന്നു പേര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെ.എം. ജോസഫ് ഉള്‍പ്പെടെ മൂന്നു പേര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷമായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇപ്പോള്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 Read More …