കോടതി അനുവദിച്ചു,കേരളത്തിനായി ഐക്യരാഷ്ട്രസഭയുടെ സഹായം തേടി തരൂര്‍ വിദേശത്തേയ്ക്ക്

ന്യൂഡല്‍ഹി: ശശി തരൂരിന് വിദേശത്തേയ്ക്ക് പോകാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. കേരളത്തിനായി സഹായം തേടി ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയാണ് അദ്ദേഹം വിദേശത്തേയ്ക്ക് പോകുന്നത്. സുനന്ദപുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് തരൂരിന് വിദേശത്തേയ്ക്ക് പോകുന്നതില്‍ വിലക്കുണ്ടായിരുന്നു. അന്തരിച്ച മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി കോഫി അന്നന്റെ വീട് സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് തരൂര്‍ ഡല്‍ഹി പാട്ടിയാല കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹം ജനീവയിലെത്തി Read More …

പ്രളയക്കെടുതി: സംഘപരിവാര്‍ കുപ്രചരണങ്ങള്‍ക്കെതിരെ ബൃന്ദ കാരാട്ട്

കൊച്ചി:  പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ ഒരു തരത്തിലും സഹായിക്കരുതെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിനെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രളയക്കെടുതിയെ ചെറുക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയാണ്. എന്നാല്‍ സംഘപരിവാറും സേവഭാരതിയും ഇതിനെ തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രളയദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കരുതെന്ന ആഹ്വാനമാണ് അവര്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ Read More …

കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഒമ്ബത് വിമാന കമ്ബനികള്‍ തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. നാളെ മുതല്‍ കൊച്ചിയില്‍ ചെറു വിമാനങ്ങള്‍ ഇറങ്ങും. നാവിക സേനയുടെ വിമാനത്താവളത്തിലാണ് ചെറു വിമാനങ്ങള്‍ ഇറങ്ങുക. സര്‍വീസിന് നാവിക സേന അനുമതി നല്‍കിയിരുന്നു. അതേസമയം എയര്‍ കാര്‍ഗോ ചാര്‍ജിലും ഇളവ് Read More …

ദുരിതം പെയ്ത കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം

ന്യൂഡല്‍ഹി:  ദുരിതം പെയ്ത കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഭ്യര്‍ത്ഥനയാണ് പരസ്യത്തിലുള്ളത്. കേജ്‌രിവാളിന്റെ ചിത്രത്തോട് കൂടിയ പരസ്യത്തില്‍, ഡല്‍ഹിയിലെ ഓരോരുത്തരും ദുരിതമനുഭവിക്കുന്ന കേരളത്തോടൊപ്പമുണ്ടെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ നമ്മുടെ Read More …

പ്രളയക്കെടുതി; രാജ്യത്തിന്റെ പിന്തുണയുണ്ട്, കേരളത്തിനൊപ്പമാണ് താനെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനൊപ്പമാണ് താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഗവര്‍ണര്‍ പി. സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിന്നീട് പിണറായി Read More …

പ്രളയദുരന്തം; കേരളത്തിന് 100 കോടിയുടെ സഹായവുമായി പഞ്ചാബ്

തിരുവനന്തപുരം: കേരളത്തിന് ധനസഹായവുമായി പഞ്ചാബും കര്‍ണാടകയും തമിഴ്‌നാടും. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 100 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്ന് അറിയിച്ചു. ആലുവ , തൃശൂര്‍ മേഖലകളിലെ വെള്ളപ്പൊക്ക മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ Read More …

വിദേശയാത്രകള്‍ക്കും പ്രതിമകള്‍ക്കും നല്‍കിയ പണം പോലും കേരളത്തിനു നല്‍കിയില്ലെന്ന് യച്ചൂരി

ന്യൂഡല്‍ഹി: മഹാപ്രളയം നേടിരുന്ന കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് വെറും 320 കോടി മാത്രമാണ് Read More …

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഭാവിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരള മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്കു സംഭാവന നല്‍കാന്‍ എല്ലാവരും തയാറാകണമെന്നു കഴിഞ്ഞ ദിവസം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.