ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 10 കോടി രൂപ നല്‍കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍

ദില്ലി: കേരളത്തില്‍ ശക്തമായ പ്രളയക്കെടുതി കാരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു .സംസ്ഥാനത്തിന് ആവശ്യമായ മറ്റ് സഹായങ്ങളും ദില്ലി സര്‍ക്കാര്‍ ചെയ്യും എന്നും കെജ്‍രിവാള്‍ ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നും ദില്ലി Read More …

പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്നതോടെ കേരളത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിലെ സാഹചര്യം മോശമായതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും Read More …

പ്രളയക്കെടുതിയിലകപ്പെട്ട് കേരളം: കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴക്കെടുതിയുടെ ആഘാതം വിശദീകരിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും Read More …

ആം ആദ്മി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന് അശുതോഷ് പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്നാണ്‌ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘എല്ലാ യാത്രകള്‍ക്കും ഒരു അവസാനമുണ്ട്, ആം ആദ്മിയുമായുള്ള എന്റെ ചങ്ങാത്തം Read More …

ക്യാമ്ബസ്സുകള്‍ നൂതന ആശയങ്ങളുടെ കേന്ദ്രങ്ങളെന്ന് മോദി, ബോംബെ ഐഐടിയ്ക്ക് സാമ്ബത്തിക സഹായം

ന്യൂഡല്‍ഹി : ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ ഉപകരണങ്ങളാണ് ഐഐടിയെന്ന് (India’s Instrument of Transformation) പ്രധാനമന്ത്രി നരേന്ദ്രമോദി. ബോംബെ ഐഐടിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നല്ല, പകരം ക്യാമ്ബസ്സുകളില്‍ നിന്നാണ്.. യുവമനസ്സുകളില്‍ നിന്നാണ് അതുണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവീന സംരംഭങ്ങളാണ് ഇന്ത്യന്‍ വികസനത്തിന്റെ അടിസ്ഥാന ശില. ഇന്ത്യയെ നവീകരിക്കുക Read More …

5.8 കോടി ആസ്തിയുള്ള കമ്ബനിക്ക് 97.35 കോടി വായ്പ ; അമിത് ഷായ്ക്കും മകനുമെതിരെ ആരോപണം

ന്യൂഡല്‍ഹി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും മകന്‍ ജയ്ഷായ്ക്കുമെതിരെ പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്ക് വന്‍ തുക വായ്പ ലഭിക്കാന്‍ ലാഭം കൂട്ടികാണിച്ചതായി കാരവന്‍ മാസികയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജയ്ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്ബനിയാണ് ലാഭം പെരുപ്പിച്ച്‌ കാണിച്ചത്. 2016 ല്‍ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപുര്‍ Read More …

മഴക്കെടുതി; കേരളത്തിന് ധനസഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയ്ക്ക് രാഹുലിന്റെ കത്ത്

ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിന് ആവശ്യമായ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. അതേസമയം, കനത്ത മഴ ദുരിതം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും Read More …

കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: മഴക്കെടുതി കനത്ത നാശം വിതച്ച കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മഴക്കെടുതിയില്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ മന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സഹായം ഉറപ്പു നല്‍കിയത്. മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.