ചപ്പാത്തി കരിഞ്ഞതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി

ലക്‌നൗ: പാകം ചെയ്‌തു കൊണ്ടിരുന്ന ചപ്പാത്തി കരിഞ്ഞു പോയതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. 24കാരിയായ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. 2017ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മുത്തലാഖ് ചൊല്ലുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ സിഗരറ്റ് ഉപയോഗിച്ച്‌ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി Read More …

കേസുകളുടെ വിഭജനം: പരമാധികാരം ചീഫ് ജസ്റ്റിസിനു തന്നെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച്‌ നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ശാന്തിഭൂഷനാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകള്‍ വിഭജിക്കുന്ന സമയത്ത് Read More …

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി

ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ മൂന്നരമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ദര്‍ശനത്തിനായി ചെലവഴിച്ചു. പിന്നീട് ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, പി.എം.ഗോപിനാഥ് തുടങ്ങിയ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എട്ടരമണിയോടെ മടങ്ങി. വെള്ളിയാഴ്ച നെടുമ്ബാശേരിയില്‍നിന്നു Read More …

സുനന്ദയുടെ മരണം: ശശി തരൂരിന് ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ജാമ്യതുകയായ ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവച്ചതിനെ തുടര്‍ന്നാണിത്. ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണു ജാമ്യം അനുവദിച്ചത്. അതേസമയം, കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അനുമതി തേടി. അപേക്ഷയെ ശശി തരൂരും ഡെല്‍ഹി പോലീസും എതിര്‍ത്തു. Read More …

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

തരൂരിന് കാമുകിമാരെ കാണാന്‍ ഇനി സാധിക്കില്ല; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണുന്നതിന് ഇനി സാധിക്കില്ലെന്നായിരുന്നു സ്വാമി പരിഹസിച്ചത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് Read More …

ഡല്‍ഹി സര്‍ക്കാരിന് അന്വേഷണ സംഘത്തെ നിയമിക്കാനാകില്ലെന്ന് ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: പൊലീസ് സംവിധാനം ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ അല്ല വരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ മുന്‍കാലങ്ങളിലെ കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. പൊലീസ്,​ ഭൂമി,​ ക്രമസമാധാനം എന്നിവ സംബന്ധിച്ച അധികാരം ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിഷ്പിപ്തമാണെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളെ പോലെ Read More …

മദ്യരാജാവ് വിജയ് മല്ല്യയുടെ 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്

ബെംഗളൂരു: മദ്യരാജാവ് വിജയ് മല്ല്യയുടെയും യുനൈറ്റഡ് ബ്രെവറീസിന്റെയും 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിവാദ വ്യവസായി ആണ് വിജയ് മല്ല്യ. മല്ല്യയുടെ മറ്റ് സ്വത്തുവകകള്‍ തിരിച്ചറിയുന്നതിനായി ബാംഗ്ലൂര്‍ പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് മുഖേന ഡല്‍ഹിയിലെ പട്യാല Read More …