പശ്​ചിമബംഗാള്‍ ​പഞ്ചായത്ത്​ തെര​ഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്​ചിമബംഗാള്‍ പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന്​ സുപ്രീംകോടതി. ആയിരക്കണക്കിന്​ വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ്​ നടക്കാത്തത്​ ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുറച്ച്‌​ സീറ്റുകളില്‍ തെര​െഞ്ഞടുപ്പ്​ നടക്കാത്തത്​ മനസിലാക്കാം. എന്നാല്‍, ആയിരക്കണക്കിന്​ സീറ്റുകളിലാണ്​ ഇപ്പോള്‍ ഇത്​ സംഭവിച്ചിരിക്കുന്നതെന്ന്​ ചീഫ്​ ജസിറ്റസ്​ ദീപക്​ മിശ്ര പറഞ്ഞു. പശ്​ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത്​ വാര്‍ഡുകളിലും തൃണമുലിന്​ എതിരാളികളുണ്ടായിരുന്നില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ പുറത്തിറക്കിയ Read More …

ഡിജിപി നിയമനത്തില്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ പാടില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ഡിജിപി നിയമനത്തിനായി സുപ്രീം കോടതി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലാണ് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍. ഡിജിപി നിയമനത്തിൽ രാഷ്ട്രീയ താല്പര്യങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എതെങ്കിലും ഒരു സംസ്ഥാനത്തെ ഡിജിപി വിരമിക്കുന്നതിന് മൂന്നുമാസം മുൻപ് നിയമന അർഹതയുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ സംസ്ഥാന Read More …

സുനന്ദ പുഷ്‌കറിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് എം പി ശശിതരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. ഡല്‍ഹിയിലെ പാട്യാല കോടതിയെയാണ് തരൂര്‍ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ 10ന് കോടതി പരിഗണിക്കും. തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതാണെന്നാണ് തരൂരിന്റെ വാദം. 2014 Read More …

മസ്ജിദിനു സമീപം ലക്ഷ്മണ പ്രതിമ വേണമെന്ന്; യുപി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍

ലക്‌നൗ: ലക്ഷ്മണ പ്രതിമ മസ്ജിദിനു സമീപം സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. ലക്‌നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് മുസ്ലിം സമുദായത്തിനിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വൈകാതെ വെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിമ സ്ഥാപിക്കുവാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സമുദായം രംഗത്തെത്തിയിരിക്കുകയാണ്. മസ്ജിദിനു തൊട്ടടുത്തായി Read More …

വെ​ള്ള​പ്പൊ​ക്കം: രാ​ജ്നാ​ഥ് സിം​ഗ് കാ​ഷ്മീ​രി​ലെ​യും ആ​സാ​മി​ലെ​യും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ജ​മ്മു കാ​ഷ്മീ​രി​ലും ആ​സാ​മി​ലും ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം സം​ബ​ന്ധി​ച്ച സ്ഥി​തി​ഗ​തി​ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് വി​ല​യി​രു​ത്തി. ആ​സാം മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​ന​വാ​ളി​നെ​യും കാ​ഷ്മീ​ര്‍ ഗ​വ​ര്‍​ണ​ര്‍ എ​ന്‍.​എ​ന്‍. വോ​റ​യെ​യും ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് മ​ന്ത്രി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്. കാ​ഷ്മീ​രി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു മൂ​ന്ന് പേ​ര്‍ മ​രി​ച്ചി​രു​ന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്നു ഗ​വ​ര്‍​ണ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​യോ​ഗം Read More …

അമിത് ഷാ ഇന്ന് ഒഡീസയില്‍

ഭുവനേശ്വര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഒഡീസ സന്ദര്‍ശിക്കുന്നു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൂടിയാണ് അമിത് ഷായുടെ സന്ദര്‍ശനം. അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ബിജെപി 147 ല്‍ 120 Read More …

ജി.എസ്​.ടി ഒരു മോശം വാക്കായി മാറി-പി. ചിദംബരം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്​.ടി) നടപ്പിലാക്കിയതി​​െന്‍റ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌​ മുന്‍ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്​.ടി എന്നത്​ ഒരു മോശം വാക്കായി മാറിയെന്ന്​ ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ്​ ചെയ്യുന്നതെന്ന്​ നോട്ടു നിരോധന​ത്തേയുംജി.എസ്​.ടിയേയും സൂചിപ്പിച്ചുകൊണ്ട്​ അദ്ദേഹം പരിഹസിച്ചു. Read More …

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു

ഹൈദരബാദ്: അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു. പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് എം.പി ടി സുബ്ബരാമി റെഡ്ഡിയുമായും മുന്‍ കേന്ദ്രമന്ത്രി പള്ളം രാജുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ Read More …