എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തത്കാലം വേണ്ടെന്ന് തീരുമാനം

ന്യൂഡല്‍ഹി: നഷ്ടത്തില്‍ കൂപ്പുകുത്തി നില്‍ക്കുന്ന പൊതുമേഖല വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയുടെ ഓഹരി തത്കാലം വില്‍ക്കേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തത്കാലം പിന്‍മാറിയത്. എയര്‍ ഇന്ത്യയുടെ ഓഹരി പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ Read More …

രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി

മുംബൈ: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് എല്‍കെ അദ്വാനിയുടെ മുന്‍ സഹായിയായ സുധീന്ദ്ര കുല്‍ക്കര്‍ണി. കശ്മീര്‍ വിഷയം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളയാളാണ് രാഹുല്‍. മാത്രമല്ല നല്ലൊരു ഹൃദയമുള്ള നേതാവ് കൂടിയാണ് അദ്ദേഹമെന്നും കുല്‍ക്കര്‍ണി പറഞ്ഞു. മുംബൈയില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു Read More …

മുസ്ലീം ലീഗ് വഞ്ചിച്ചിട്ടില്ല, വാര്‍ത്തകള്‍ നിഷേധിച്ച്‌ രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലീം ലീഗ് പറ്റിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് രാധിക വെമുല. കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമൂലയുടെ അമ്മയാണ് രാധിക വെമൂല. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇപ്പോഴും തനിക്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചിട്ടില്ലെന്നും അമ്മ രാധിക വെമൂലയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ Read More …

ആം ആദ്മിയും ബി.ജെ.പിയും ജനങ്ങളെ വിഡ്ഢികളാക്കി നാടകം നടത്തുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തില്‍ പ്രതിഷേധിച്ച്‌ ആം ആദ്മി മന്ത്രിമാര്‍ ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വീട്ടില്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങലെ വിഡ്ഢികളാക്കി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും സമര നാടകം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമരത്തില്‍ നിന്നും പ്രധാനമന്ത്രി മുഖം തിരിക്കുകയാണെന്നും രാഹുല്‍ Read More …

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല ; റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പദ്ധതി ഇപ്പോഴും പരിഗണനയിലാണ്. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാകുന്നില്ല. ഭൂമി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡില്‍ മോന്‍ ജില്ലയിലെ അബോയിക്കു സമീപം നാഗാ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

അക്ബറല്ല, റാണാ പ്രതാപായിരുന്നു മഹാനായ ഭരണാധികാരിയെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ മഹാനായ ഭരണാധികാരിയായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ മഹാനായ ഭരണാധികാരി മേവാര്‍ രാജാവായിരുന്ന റാണാ പ്രതാപ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അക്ബറില്‍നിന്ന് തന്റെ കോട്ട തിരികെപ്പിടിച്ച ധീരനായിരുന്നു റാണാ പ്രതാപ്. റാണാ പ്രതാപ് തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്നതായിരുന്നു അക്ബറിന്റെ ആവശ്യം. തുര്‍ക്കിയായ അക്ബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിനാല്‍ അക്ബറിനെ ചക്രവര്‍ത്തിയായി Read More …

നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക : അക്രമങ്ങള്‍ക്കുള്ള പരിഹാരത്തെ കുറിച്ച്‌ മോദി

റായ്പുര്‍: നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ക്കുള്ള ഏറ്റവും മെച്ചപ്പെട്ട പരിഹാരമാര്‍ഗം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. എല്ലാവിധത്തിലുള്ള അക്രമങ്ങള്‍ക്കുമുള്ള ഏക ഉത്തരം എന്നതു വികസനമാണ്. വികസനത്തിലൂടെ നേടിയെടുക്കുന്ന വിശ്വാസ്യതയുടെ ബലത്തില്‍ എല്ലാ വിധത്തിലുള്ള അക്രമങ്ങളും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- മോദി പറഞ്ഞു. മുമ്ബ് ആദിവാസികളുടെയും നക്സലുകളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന Read More …