വോട്ട്​​ പിടിച്ചാല്‍ ദുബായ്​ ട്രിപ്; വാഗ്​ദാനവുമായി കോണ്‍ഗ്രസ്​ എം.എല്‍.എ​

ലുധിയാന: അടുത്ത പാര്‍ലമ​െന്‍റ്​ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് സൗജന്യ ദുബായ് യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും. വോട്ടിന്​ മെഗാ ഒാഫര്‍ ​നല്‍കുന്നത്​​ പഞ്ചാബിലെ കോണ്‍ഗ്രസ്​ എം.എല്‍.എ സഞ്ജയ് തല്‍വാറാണ്​.​ 2019 ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എം.പി രണ്‍വീത് സിംഗ് ബിട്ടുവിന് ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചു Read More …

തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച്‌ സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി സംഭാജി ഭിഡെ

മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങയെന്നും തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച്‌ നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച്‌ സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു. ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന Read More …

ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും-കെജ്‍രിവാള്‍

ന്യൂഡല്‍ഹി: 2019ലെ ​േലാക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്ബായി ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ഡല്‍ഹിക്കാര്‍ ബി.ജെ.പിക്ക് വോട്ട് കുത്തുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പി ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നിയമസഭാ പ്രത്യേക സമ്മേളനത്തിന്‍റെ അവസാന ദിവസമാണ്​ കെജ്​രിവാളി​​െന്‍റ ഞെട്ടിക്കുന്ന പ്രസ്​താവന. സംസ്ഥാന പദവി നല്‍കിയില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ ഡല്‍ഹി വിടണമെന്ന് ജനങ്ങള്‍ ബോര്‍ഡ് തൂക്കുമെന്നും Read More …

മാവോയിസ്റ്റുകളുടെ വധഭീഷണി: പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഐബി ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ട്വിറ്ററിലൂടെ ആഭ്യന്തരമന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍ടിടിഇ തീവ്രവാദികള്‍ രാജീവ് Read More …

എട്ടാം ക്ലാസ്​ യോഗ്യതയുള്ളയാള്‍ വിദ്യാഭ്യാസ മന്ത്രി​: തെറ്റില്ലെന്ന്​ കുമാരസ്വാമി

ബംഗളൂരു: എട്ടാം ക്ലാസ്​ യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന്​ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന്​ ഞാന്‍ മുഖ്യമന്ത്രിയാണ്​​’ -അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്​​ പറഞ്ഞു. ചിലര്‍ക്ക്​ പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്​. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്​ Read More …

ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ക്ക് സിറ്റുകള്‍ നല്‍കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി :2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ക്ക് സിറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ ചില സീറ്റുകള്‍ ബി.എസ്.പിക്ക് വിട്ടുനല്‍കാന്‍ തയാറാണെന്ന് അഖിലേഷ് വ്യക്തമാക്കി. മെയിന്‍പുരിയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. Read More …

വാജ്പേയി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ്(എ.ഐ.ഐ.എം.എസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. വാജ്പേയിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 93 കാരനായ വാജ്പേയിയെ എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നേത്ത്വത്തിലുള്ള ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഏറെ നാളായി അസുഖബാധിതനാണ്.

രാഹുല്‍ ഗാന്ധി കുട്ടി, പ്രതിപക്ഷമായി കോണ്‍ഗ്രസിനെ ലഭിച്ചത് ഭാഗ്യം അമിത് ഷാ

ന്യുഡല്‍ഹി: കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടി​െയന്ന്​ പരിഹസിച്ച്‌​ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ. കോണ്‍ഗ്രസിനെ പോ​െല ഒരു പ്രതിപക്ഷത്തെ ലഭിച്ചത്​ ഭാഗ്യമാണെന്നും അമിത്​ ഷാ പറഞ്ഞു. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്​ അധ്യക്ഷ​​െന്‍റ മൂന്നു തലമുറ എന്തു ചെയ്​തു എന്ന്​ പറയുന്നതിന്​ പകരം കേന്ദ്ര സര്‍ക്കാര്‍ ഇതു ​െചയ്യുന്നില്ല, അതു ​െചയ്യുന്നില്ല എന്നു പറഞ്ഞ്​ Read More …