എന്‍ഡിഎ വിടാനുറച്ച്‌ ശിവസേന; മഹാസഖ്യം വിട്ടാല്‍ ബിജെപി പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്!

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാസഖ്യത്തില്‍ നിന്ന് പുറത്തു വരികയാണെങ്കില്‍ ബിജെപി പ്രതിസന്ധിയിലാകുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും നേര്‍ക്കുനേര്‍ പോരടിക്കുകയായിരുന്നു. ബിജെപി എംപിയായിരുന്ന ചിന്താമന്‍ വന്‍ഗയുടെ നിര്യാണത്തെതുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പാല്‍ഘറില്‍ ശിവസേനയുടെ കണക്കു കൂട്ടല്‍ പിഴച്ചെങ്കിലും ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ Read More …

ലോക്‌സഭയിലെ മേധാവിത്വം നഷ്‌ടപ്പെടുമെന്ന ഭീഷണിയില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: സ്ഥാനമേറ്റെടുത്ത ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേറ്റ തോല്‍വി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബി.ജെ.പിയുടെ മേധാവിത്വത്തിന് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്. 2014ലെ തിരഞ്ഞെടുപ്പിലുണ്ടായ മോദി പ്രഭാവത്തില്‍ 282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാരിന് തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒമ്ബതോളം സീറ്റുകളാണ് നഷ്‌ടമായത്. വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ Read More …

പ്രതിപക്ഷ ഷോക്കില്‍ യു.പിയില്‍ താമര വാടുന്നു, ബി.ജെ.പിക്ക് നാലാം തോല്‍വി

ലക്‌നൗ: ബി.എസ്.പിയും എസ്.പിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ ഉത്തര്‍പ്രദേശില്‍ താമര വാടുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരിലേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരും നഷ്ടപ്പെട്ടതിന് പിന്നാലെ കെെരാനയിലും നൂര്‍പൂരിലും പരാജയം ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയുടെ പ്രതാപം തളരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ബി.എസ്.പി- എസ്.പി സഖ്യം ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളിയായിരിക്കുമെന്ന Read More …

മായാവതി ബംഗ്ലാവ് ഒഴിഞ്ഞു; താക്കോല്‍ സ്പീഡ് പോസ്റ്റായി സര്‍ക്കാരിന് അയച്ചു

ലഖ്‌നൗ: സുപ്രിം കോടതി നിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിഞ്ഞു. ബംഗ്ലാവിന്റെ താക്കോല്‍ സ്പീഡ് പോസ്റ്റായാണ് മായാവതി സര്‍ക്കാരിലേക്ക് അയച്ചത്. മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവുകള്‍ ഒഴിയണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം. താക്കോല്‍ നേരിട്ട് സ്വീകരിക്കാന്‍ എസ്‌റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് മായാവതി താക്കോല്‍ സര്‍ക്കാരിലേക്ക് സ്പീഡ് Read More …

ലോക്​സഭ, അസംബ്ലി ഉപതെ​രഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്​ തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്തെ നാല്​ ലോക്​സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വന്‍ തിരിച്ചടി. നാല്​ ലോക്​സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത്​ മാത്രമാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​​. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സമാജ്​വാദി പാര്‍ട്ടി-രാഷ്​ട്രീയ ലോക്​ദള്‍ സംയുക്​ത സ്ഥാനാര്‍ഥി തബസ്സും ബീഗത്തിന്​ വന്‍ മുന്നേറ്റം. നിലവില്‍ 41,391ത്തോളം വോട്ടുകളുടെ ലീഡാണ്​​ Read More …

ഇന്ധനവില കുറച്ചത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം, കേരളത്തെ പ്രകീര്‍ത്തിച്ച്‌ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയില്‍ ഒരു ഭാഗം വേണ്ടെന്ന് വച്ച്‌ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാന്‍ തീരുമാനിച്ച കേരളം രാജ്യത്തിന് നല്ല മാതൃകയാണെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേരളത്തെ മാതൃകയാക്കി പെട്രോള്‍ വില കുറയ്‌ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം താത്പര്യങ്ങളും Read More …

ഗൗരി ലങ്കേഷ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഹിന്ദു യുവസേന പ്രവര്‍ത്തകനായ നവീന്‍ കുമാര്‍ മുഖ്യപ്രതി

ബംഗലൂരു:  പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെ ടി നവീന്‍ കുമാര്‍ ആണ് കേസിലെ മുഖ്യപ്രതി. 661 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം എട്ടു മാസത്തെ അന്വേഷണത്തിനു ശേഷം കോടതിയില്‍ സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 131 മൊഴികളും Read More …

വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ. അപ്രതീക്ഷിതമായിട്ടാണ് താരത്തിന്റെ വിരമിക്കല്‍. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2014 സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ദേശീയ റെക്കോര്‍ഡായ 66.28മീറ്റര്‍ ദൂരം ഡിസ്‌കസ് എറിഞ്ഞിട്ടുള്ള താരമാണ് വികാസ് ഗൗഡ. Read More …