സ്റ്റാലില്‍ തമിഴ്നാട്ടില്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃഷ്ടിക്കുന്നുവെന്ന് ബിജെപി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍. സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ ര​ഥ യാ​ത്ര സ​മാ​ധാ​ന​പ​ര​മാ​യാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ്റ്റാ​ലി​ന്‍ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ങ്ങ​ളു​ടെ നേ​താ​വി​നെ കൊ​ല്ലാ​നാ​ണ് പെ​ട്രോ​ള്‍ Read More …

നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണെന്ന്? സിദ്ധരാമയ്യ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമരന്തി സിദ്ധരാമയ്യ. കേന്ദ്രത്തോട്​ കര്‍ഷകരുടെ വായ്​പകള്‍ എഴുതി തള്ളാന്‍ ആവശ്യപ്പെടാതെ കര്‍ണാടകയിലെ ന​െട്ടല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണെന്ന്​ സിദ്ധരാമയ്യ വിമര്‍ശിച്ചു. ജനങ്ങളെ വിഡ്​ഢികളാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ച്‌​ വ്യവസായികളുടെ വായ്​പകളാണ്​ എഴുതി തള്ളിയത്​. എന്നാല്‍ കോടികണക്കിനു വരുന്ന കര്‍ഷകര്‍ക്ക്​ സഹായം നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല. Read More …

കുറ്റവാളികളായ ജനപ്രതിനിധികള്‍; വിലക്ക് കല്‍പ്പിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികള്‍ക്കു വിലക്ക് കല്‍പ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതില്‍ നിന്നോ ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നോ ഇത്തരക്കാരെ വിലക്കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്നും വിലക്കണമെന്നാവശ്യപ്പെട്ടു Read More …

ബിജെപിയുമായി സഖ്യത്തിനോ, അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ല : പളനിസ്വാമി

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബിജെപിയുമായി സഖ്യത്തിനോ അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ലെന്നും പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്തുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്‍റിന്‍റെ എസ്റ്റിമേറ്റ് കമ്മിറ്റിക്കാണ് വിവരം നല്‍കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ബീഫിന്റെ പേരിലെ കൊല: ബിജെപി നേതാവുള്‍പ്പെടെ 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം

റാഞ്ചി: ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച്‌ കൊല നടത്തിയ ബിജെപി നേതാവുള്‍പ്പെട്ട 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡില്‍ ബീഫ് കടത്തുന്നുവെന്നാരോപിച്ച്‌ അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് ബിജെപി പ്രാദേശിക നേതാവുള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. രാംഗഡിലെ അതിവേഗ കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി Read More …

ആധാര്‍ സുരക്ഷിതം; വിവരങ്ങള്‍ ചോരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിലെ ആധാര്‍ കേസിലാണ് സര്‍ക്കാരിന്റെ വാദം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ ഹര്‍ജിക്കാരുടെ Read More …

അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല, ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ലോക്‌സഭാ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. സഭാ നടപടികളുമായി സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ അഭ്യര്‍ത്ഥന നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്ന എഐഎഡിഎംകെ അംഗങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. Read More …