രാജ്യസഭ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു; ഉത്തര്‍ പ്രദേശില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് സീറ്റുകള്‍ അനായാസമായി Read More …

എം.പി. വിരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക് ; ജയം 89 വോട്ടുകള്‍ നേടി

ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ് വിരേന്ദ്രകുമാര്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്.

ധനുഷ് മകനാണെന്ന വാദം ; വൃദ്ധദമ്ബതികള്‍ സമര്‍പ്പിച്ച ഹര്‍ജി രണ്ടാമതും തള്ളി

ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്ബതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര Read More …

ആം ആദ്മി പാര്‍ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഇരട്ടപദവി വഹിച്ചെന്ന ആരോപണമുന്നയിച്ച് ആം ആദ്മി പാര്‍ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.എംഎല്‍എമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ആഘോഷത്തോടെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്.സത്യം ജയിച്ചുവെന്നും Read More …

ശിക്ഷയുടെ മറവില്‍ ഗ്രാമത്തലവനും സംഘവും യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യം പകര്‍ത്തി

ലക്‌നൗ: മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവതിക്ക് ഗ്രാമത്തലവന്‍ മരത്തില്‍ കെട്ടിയിട്ടുള്ള മര്‍ദ്ദനം ശിക്ഷ വിധിച്ച സംഭവത്തില്‍ ഗ്രാമത്തലവനെതിരേ ബലാത്സംഗക്കുറ്റവും. ശിക്ഷയായി നാട്ടുകാര്‍ നോക്കി നില്‍ക്കേ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച അവശയാക്കിയ യുവതിയെ ഗ്രാമതലവനും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായിട്ടാണ് ആരോപണം. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന സംഭവത്തില്‍ Read More …

മോദിക്ക് സംവദിക്കാന്‍ എന്‍സിസി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: മൊബൈല്‍ നമ്ബറുകളും ഇ-മെയില്‍ വിലാസങ്ങളും അടക്കം രാജ്‌എയത്ന്‍തെ .സി.സി കേഡറ്റ് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയ വിനിമയം നടത്തുന്നതിനാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിശദീകരണം. 13 ലക്ഷം അംഗങ്ങളില്‍ ഒമ്ബത് ലക്ഷം പേരുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് ബാക്കിയുള്ളവരുടെ വിവരങ്ങളും ശേഖരിക്കാനാകുമെന്നും എന്‍.സി.സി.വൃത്തങ്ങള്‍ അറിയിച്ചു. അതേ Read More …

മാണിയെ സഹകരിപ്പിക്കണം; സിപിഎം-സിപിഐ ധാരണ

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ് സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി. അതേ സമയം ബാര്‍ കോഴ Read More …

മാണിയുടെ മുന്നണി പ്രവേശനം: ഡല്‍ഹിയില്‍ സിപിഎം- സിപിഐ ചര്‍ച്ച

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സിപിഎം- സിപിഐ നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നു‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഢി, ജി രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.