ഗൗരിലങ്കേഷിന്റെ ഘാതകരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കര്‍ണാടക മന്ത്രി

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കര്‍ണാടക ആഭ്യന്തിര മന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകം അന്വേഷിക്കാനായി രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ മാസം അവസാനത്തോടെ കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കൊലപാതകികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണ Read More …

ഗുജറാത്ത് ഭരണം പിടിച്ചാല്‍ കേന്ദ്ര ഭരണം പിടിച്ചതു പോലെ, നേതാക്കളോട് രാഹുല്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് കേന്ദ്ര ഭരണം പിടിച്ചതിന് തുല്യമാകുമെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഇടവേളയില്‍ മുതിര്‍ന്ന നേതാക്കളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ‘തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു വിശ്രമവും പാടില്ല, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം എപ്പോഴും കൂടെയുണ്ടാവുമെന്ന് ‘ വാക്ക് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ Read More …

ശശികലയുടെ ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ചെന്നൈ: എ.ഐ.എം.ഡി.കെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ ബന്ധുവും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമെന്റ 100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന റെയ്ഡുകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി. കടലാസ് കമ്പനികളുമായി ബന്ധപ്പെട്ട് 100 അക്കൗണ്ടുകള്‍ റദ്ദാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം വന്‍തോതില്‍ ഇത്തരം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. Read More …

‘മോദിയെ പോലെ വാഗ്ദാനം നല്‍കാന്‍ അറിയില്ല, പക്ഷേ ഞാന്‍ നന്നായി പ്രവര്‍ത്തിക്കും’: രാഹുല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നാണ് രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസും ബിജെപിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും രാഹുല്‍ ചൂണ്ടികാട്ടി. അവര്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിച്ചുകൊണ്ടേയിരിക്കും, നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് സമയവുമുണ്ടാകില്ല. ഒരു ലൗഡ് സ്പീക്കര്‍ പോലെയാണ് അവര്‍ Read More …

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമ നിയമമന്ത്രി. ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കും മറ്റും ഇടനിലക്കാര്‍ക്കായി പണം നല്‍കി എത്തിച്ചിരുന്നു. നോട്ടുനിരോധനത്തോടെ ഇതിന് തിരിച്ചടി നേരട്ടുവെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം മുംബൈയിലെ Read More …

കശ്മീരില്‍ ഏറ്റുമുട്ടല്‍; മസൂദ് അസറിന്റെ അനന്തിരവനെ വധിച്ചു

പുല്‍വാമ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ അനന്തിരവന്‍ തല്‍ഹാ റാഷിദിനെ സൈന്യം വധിച്ചു. ഇയാളെ കൂടാതെ രണ്ടു തീവ്രവാദികളെയും സൈന്യം വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പ്രദേശവാസികളില്‍ ഒരാള്‍ക്ക് വെടിവെപ്പിനിടെ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയില്‍ പുല്‍വാമ ജില്ലയിലെ അഗ് Read More …

രാജീവ് ഗാന്ധിയുടെ 15 പൈസ പരാമര്‍ശം ഉദ്ധരിച്ച് കോണ്‍ഗ്രസിനെ കളിയാക്കി മോദി

ഷിംല: ഹിമാചല്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ഇത്തവണ തിരഞ്ഞെടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ’15 പൈസ പരാമര്‍ശം’. ക്ഷേമപദ്ധതികളില്‍ ഇല്ലാത്തവരും അനര്‍ഹരുമായ ധാരാളം ആളുകള്‍ ആനുകൂല്യം പറ്റുന്നുണ്ട്. പാവപ്പെട്ടവന്റെ ഉന്നമനത്തിനായി മാറ്റിവയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തിച്ചേരുന്നുള്ളൂ എന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. Read More …

വികസനം മറന്ന് കോണ്‍ഗ്രസ് വളര്‍ത്തുന്നത് മതസ്പര്‍ധ ; അരുണ്‍ ജെയ്റ്റ്‌ലി

അഹമദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ ഗാന്ധിക്ക് ജിഎസ്ടിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അതിനാലാണ് ജിഎസ്ടിയെ കളിയാകുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. വികസനം മറന്ന് മതസ്പര്‍ധയാണ് കോണ്‍ഗ്രസ് വളര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നരേന്ദ്ര മോദി എന്ന വ്യക്തിയെ മാത്രമാണ് ലക്ഷ്യം Read More …