പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീരിലെത്തി
ദില്ലി: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരിലെത്തുന്ന മന്ത്രി ശ്രീനഗര്‍, സിയാച്ചിന്‍ എന്നിവിടങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കും. കശ്മീര്‍ താഴ്വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകളിലും മന്ത്രി സന്ദര്‍ശനം നടത്തും. Read More …
