തിരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരരംഗത്ത് ഉണ്ടാകും

ചെന്നൈ: വരുന്ന നൂറ് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരരംഗത്ത് താനും ഉണ്ടാകുമെന്ന സൂചന നല്‍കി നടന്‍ കമല്‍ഹാസന്‍. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ തമിഴ് ജനതയ്ക്ക് താല്‍പര്യമില്ലെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് കമല്‍ഹാസന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ‘തമിഴ് മക്കള്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കണമെന്നുണ്ട്. Read More …

നിങ്ങള്‍ക്കെന്നെ കൊല്ലാം, എന്നാലും എന്ത് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട: ഹൈക്കോടതി വിധിക്കെതിരെ മമത

കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമിയുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്തെത്തി. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ കഴുത്തറുക്കാമെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ആരും പഠിപ്പിക്കേണ്ടെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ തീക്കളി വേണ്ടെന്നും അവര്‍ പ്രതിപക്ഷത്തിന് Read More …

ദാവൂദ് ഇബ്രാഹിം കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന് രാജ് താക്കറെ

മുംബൈ: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി കേന്ദ്ര സര്‍ക്കാരുമായി തിരക്കിട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മരണം സ്വന്തം മണ്ണിലാവണമെന്ന് ദാവൂദ് ആഗ്രഹിക്കുന്നുണ്ടെന്നും രാജ് താക്കറെ പറഞ്ഞു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനവേളയിലാണ് രാജ് താക്കറെ കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ Read More …

ഗുര്‍മീതിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്; ദേര ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 75 കോടി രൂപയുടെ നിക്ഷേപം

ചണ്ഡിഗഡ്: പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങള്‍ കണക്കാക്കി. ദേരാ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ല്‍ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. കണ്ടെത്തിയ 504 അക്കൗണ്ടുകളില്‍ 473 എണ്ണം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകള്‍ ലോണ്‍ അക്കൗണ്ടുകളാണ്. സേവിംഗ്‌സ് Read More …

മദ്യം വാങ്ങണമെങ്കില്‍ ഇനി പ്രായം തെളിയിക്കണം; പുതിയ നിബന്ധനയുമായി എക്‌സൈസ് വകുപ്പ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിക്കുന്നത് തടയാന്‍ പുതിയ ഉത്തരവുമായി തെലങ്കാലയിലെ എക്‌സൈസ് വകുപ്പ് രംഗത്ത്. ഇനി മുതല്‍ പബ്ബുകളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ ആദ്യം പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് എക്‌സൈസ് വകുപ്പിന്റെ പുതിയ നടപടി. അമിതമായി മദ്യപിക്കുന്നത് ശീലമാക്കിയതിനെത്തുടര്‍ന്ന് പതിനേഴുകാരന്‍ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് പുതിയ Read More …

വനിതാ സംവരണ ബില്‍ പാസാക്കാന്‍ പിന്തുണ നല്‍കുമെന്ന് സോണിയ

ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്. വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് ഒമ്ബതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പലകാരണങ്ങള്‍മൂലം നീക്കം അവഗണിക്കപ്പെട്ടു. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ Read More …

അഞ്ച് ലക്ഷം രൂപ നല്‍കി പതിനാറുകാരിയെ വിവാഹം കഴിച്ചു; 65 കാരനായ ഷെയ്ഖ് അറസ്റ്റില്‍

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപ നല്‍കി അറുപത്തിയഞ്ചുകാരനായ ഷെയ്ഖ് പതിനാറുകാരിയെ വിവാഹം കഴിച്ച സംഭവത്തില്‍ ഷെയ്ഖ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. വിവാഹത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് പോയ മകളെ തിരികെ കൊണ്ടുവരാനായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫലാക്‌നുമ അഡീഷണല്‍ കമ്മീഷര്‍ക്ക് സമീപമാണ് പരാതി നല്‍കിയത്. ഭര്‍ത്തൃ സഹോദരി ഗൗസിയയും അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്ന് Read More …

അധ്യാപകര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രത്തിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മസ്തിഷ്‌കമരണം

ജെയ്പൂര്‍: സ്‌കൂളിലെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ശിക്കാറിലാണ് സംഭവം. അനാരോഗ്യകരമായ സാഹചര്യത്തില്‍, ആവശ്യമായ മുന്‍കരുതലെടുക്കാതെയുള്ള ഗര്‍ഭഛിത്രത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടസപ്പെട്ടതാണ് 18 വയസുകാരിയുടെ തലച്ചോര്‍ തകരാന്‍ കാരണം. ഗുരുതരാവസ്ഥയിലായ Read More …