കര്‍ണ്ണനെ ദില്ലി ഹൈക്കോടതിയും കൈവിട്ടു

ദില്ലി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കൊല്‍കത്ത ഹൈക്കോടതി മുന്‍ ജസ്റ്റീസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറുമാസത്തെ തടവു ശിക്ഷാ വിധി വീണ്ടും പരിഗണിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തന്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് വിധി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ Read More …

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒന്പതംഗ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. 1954ലെയും 1962ലെയും വിധികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കി.

നിതീഷ്‌കുമാര്‍ അമിത്ഷായുടെ വേലക്കാരന്‍കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിതാ ഷായുടെ വേലക്കാരനായാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പണിയെടുക്കുന്നതെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി മുന്നോട്ടു വന്ന ആദരണീയ വ്യക്തിത്വമായിരുന്നു നിതീഷിന്‍േറത്. ആര്‍.ജെ.ഡിയുമായുള്ള അസ്വാരസ്യത്തിന്റെ പേരില്‍ മഹാസഖ്യം വിട്ടത് ജെ.ഡി.യുവിലെ തന്നെ പല നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. നീതീഷ് സ്വന്തം ധാര്‍മ്മികതയെ തല്ലിയുടച്ചാണ് ബി.ജെ.പിയിലേക്ക് മാറിയത്. ബിഹാറിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി നിതീഷ് മാറികൊണ്ടിരിക്കുകയാണെന്നും Read More …

2022ഓടെ കശ്മീര്‍ വിഷയത്തിന് പരിഹാരമാകുംരാജ്‌നാഥ് സിങ്

ലക്‌നോ: 2022 ആകുമ്പോഴേക്കും കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പ്രശ്‌നങ്ങളോടൊപ്പം തീവ്രവാദത്തിനും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം, നക്‌സലിസം, കശ്മീര്‍ വിഷയം തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവ പരിഹരിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഓടു കൂടി Read More …

എഐഎഡിഎംകെ ലയനത്തിന് തടസമായത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കം

ചെന്നൈ: എഐഎഡിഎംകെയിലെ പനീര്‍ശെല്‍വം  പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ അവസാന നിമിഷം പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന. ഒ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കള്‍ ഉറച്ചുനിന്നു. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിപദം നല്‍കാമെന്ന വാഗ്ദാനം അനുയായികള്‍ തള്ളി. മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ചുനിന്നു. Read More …

രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറി: ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറിയെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത കൈമോശം വന്നുവെന്നും ജയിക്കുക എന്ന ത് മാത്രമാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രത്യേകതയെന്നും കമ്മിഷണര്‍ കുറ്റപ്പെടുത്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള സംവാദത്തിലാണ് നീലവിശല്‍ രാഷ്ട്രീയ രീതികള്‍ക്കെതിരെ അദേഹം ആഞ്ഞടിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു Read More …

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് വധഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വെസ്റ്റ് ത്രിപുര ജില്ലാ പോലീസ് മേധാവി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘വേള്‍ഡ് ആന്റി കമ്യൂണിസ്റ്റ് കൗണ്‍സിലിനു’വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടില്‍നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. മണിക് സര്‍ക്കാരിനെ വധിക്കുന്നവര്‍ക്ക് Read More …

പ്രായപൂര്‍ത്തിയായവരുടെ ബന്ധത്തില്‍ കോടതിക്ക് എന്ത് കാര്യം? ഹാദിയ കേസില്‍ സഞ്ജീവ് ഭട്ട്

ന്യുഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി നിലപാടിനെ വിമര്‍ശിച്ച് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മത പ്രകാരമുള്ള ബന്ധത്തില്‍ സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിച്ചു. 67 കുട്ടികള്‍ മരിച്ചതിന് പിന്നിലെ നിഗൂഢത അന്വേഷിക്കാന്‍ ആവശ്യപ്പെടാത്ത കോടതിയാണ് ഇതെന്നും സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ Read More …