ഗോരഖ് പൂര്‍ ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

മുംബൈ:  ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ കൂട്ടമരണത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്ത്. യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിക്കുന്നു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സാമ്‌നയിലൂടെ കുറ്റപ്പെടുത്തുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തില്‍ Read More …

പാക് യുവതിക്ക് ഇന്ത്യന്‍ സഹായം: മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സയ്ക്കായി പാക് യുവതിയെ സഹായിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് യുവതി ഫൈസ തന്‍വീറിനു ഇന്ത്യയില്‍ വിദഗ്ധ ചികിത്സ തേടുന്നതിനായി മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് അപേക്ഷിച്ച് പാക് യുവതി ഫൈസ തന്‍വീര്‍ സുഷമയെ സമീപിച്ചിരുന്നു. ഇന്ത്യ 70ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന അവസരത്തില്‍ തനിക്കു Read More …

ജനരോഷത്തിനിടെ ആദിത്യനാഥ് ഗോരഖ്പൂരിലെ ആശുപത്രി സന്ദര്‍ശിച്ചു

ലഖ്‌നോ: ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശനം നടത്തി. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രിയിലെത്തിയത്. ജനരോഷം ഭയന്ന് വന്‍ പൊലീസ് Read More …

ഹമീദ് അന്‍സാരിയ്ക്ക് എതിരെ ആര്‍.എസ്.എസ് നേതാവ്

നാഗ്പുര്‍: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടെങ്കില്‍ അദ്ദേഹത്തിന് സുരക്ഷിതം എന്നു തോന്നുന്ന എത് രാജ്യത്തേക്കും പോകാമെന്നാണ് ഇന്ദ്രേഷിന്റെ നിര്‍ദേശം. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സുരക്ഷയില്ലെന്ന വിവാദ പരാമര്‍ശം ഹമീദ് അന്‍സാരി നടത്തിയത്. രക്ഷാ ബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ Read More …

വിശേഷിപ്പിക്കാന്‍ വാക്കുകളില്ല

ന്യൂഡല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. യുപി മുഖ്യമന്ത്രി രാജ്യത്തോടും സംസ്ഥാനത്തോടും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്ന് സാമൂഹികപ്രവര്‍ത്തക ദയാബായിയും വിഷയത്തില്‍ പ്രതികരിച്ചു. ഈ അനാസ്ഥകാട്ടിയവരോട് പൊറുക്കരുതെന്ന് കവയിത്രി സുഗതകുമാരിയും അഭിപ്രായപ്പെട്ടു

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

ഗോരഖ്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. യു.പി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ Read More …

പാക് വെടിവെപ്പ്: കശ്മീരില്‍ സ്ത്രീ മരിച്ചു

കശ്മീര്‍: പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു.   ബാലക്കോട്ട് സ്വദേശി റുഖിയ ബിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചോടെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ത്യ തിരിച്ചടിക്കുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്വന്തം നാട് യുപി

ദില്ലി: 2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടുള്ളത് ബിജെപിക്കും ആര്‍എസ്എസിനും ഒരു പോലെ പ്രിയപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട് അതില്‍ അതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന യുപി(60) ലാണ്. യുപിയെ കൂടാതെ ബിജെപി Read More …