‘കേന്ദ്ര പശു മന്ത്രാലയം’ പദ്ധതി പരിഗണനയിലെന്ന് അമിത് ഷാ

ലഖ്‌നൗ: പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പശു മന്ത്രാലയത്തെ കുറിച്ചുള്ള പ്രഖ്യാപനം. പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നത് സംബന്ധിച്ച് നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. Read More …

പി.സി. ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആനി രാജ

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, ഇരയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന പോലെയാണ് എംഎല്‍എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ Read More …

കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ദുജാന ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് സൈനികര്‍ ഇവിടം വളഞ്ഞത്. ഗ്രാമത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈനികര്‍ കെട്ടിടം Read More …

പാചകവാതകത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുന്നു. 2018 മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതെയായിരിക്കും പാചകവാതകം നല്‍കുക. മാത്രമല്ല, മാര്‍ച്ച് വരെ ഓരോ മാസവും 4 രൂപ വീതം കൂട്ടുകയും ചെയ്യും. ഇതിന് ശേഷം, 2018 മാര്‍ച്ച് മുതല്‍ ഘട്ടം ഘട്ടമായി വില കൂട്ടും.

പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനാവുന്നില്ല : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഗോരക്ഷാ ഗുണ്ടായിസത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് എടുത്ത അതേ ദിവസമാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും ഖാര്‍ഗെ ലോക്‌സഭയില്‍ ചോദിച്ചു. സര്‍ക്കാറിന്റെ ഈ നിലപാട് ഗോരക്ഷാ ഗുണ്ടകള്‍ക്ക് എന്തും ചെയ്യാനുള്ള ധൈര്യം നല്‍കുന്നു. ഇതിനെതിരെ ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം Read More …

പ്രതിഷേധത്തെ തുടര്‍ന്ന് തസ്ലീമയെ തിരിച്ചയച്ചു

ഔറംഗബാദ്: ചരിത്ര സ്മാരകം കാണാന്‍ ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്. ‘ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. Read More …

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ മരിച്ചെന്ന് പറയാനാകില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുഷമ. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അത് സര്‍ക്കാരിന്റെ കടമയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരച്ചിലില്‍ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, മൃതദേഹങ്ങളോ, ചോരപ്പാടുകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളോ Read More …

തേജസ്വിനി യാദവ് രാജിവെക്കില്ലെന്ന് ലാലുപ്രസാദ് യാദവ്

പാറ്റ്‌ന: അഴിമതി കേസില്‍ ഉള്‍പ്പെട്ട ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിനി യാദവ് രാജിവെക്കേണ്ടെന്ന് രാഷ്ട്രീയ ജനതാദള്‍ അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തേജസ്വിനിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വിനിയുടെ രാജി എന്ന ആവശ്യം മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കുനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചത് താനാണെന്നും മഹാസഖ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും Read More …