രജനിയെ കാണാന്‍ ബി.ജെ.പി എം.പിയെത്തി: രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹം
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ കാണാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്ററി അംഗം പൂനം മഹാജന്‍ എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയ താരത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാനാണ് എം.പി എത്തിയതെന്നാണ് വിവരം. എന്നാല്‍ പോയസ് ഗാര്‍ഡനിലുള്ള രജനീകാന്തിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പൂനം പ്രതികരിച്ചു. Read More …
