പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ച്ചത്തെ സമയം അനുവദിച്ച കോടതി കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാവിലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയം വേണമെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ Read More …

ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ബിഗ്‌ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം. ഷോയില്‍ അശ്ലീലമുണ്ടെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ കമല്‍ഹാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തി. വിമര്‍ശിക്കുന്നവര്‍ അറസ്റ്റ് ആവശ്യപ്പെടാന്‍ വളരെ വൈകിയെന്നു Read More …

ജമ്മു കശ്മീരില്‍ പാക് പ്രകോപനം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കശ്മീരിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തായിരുന്നു ആക്രമണം. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ Read More …

ഇറോം ശര്‍മിള വിവാഹിതയായി.

ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവാണ് വരന്‍. ഗോവയില്‍ സ്ഥിരതാമസക്കാരനാണ് ഡെസ്മണ്ട്. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയെങ്കിലും തെരഞ്ഞെടുപ്പില്‍ 90 വോട്ടായി ചുരുങ്ങിയതോടെ തിരിച്ചടിയേറ്റ ശര്‍മിള, പിന്നീട് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം Read More …

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്; ടിന്റു ലൂക്ക ഫൈനലില്‍

ഭുവനേശ്വര്‍: മലയാളി താരം ടിന്റു ലൂക്ക ഫൈനലില്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററിലാണ് ഇന്ത്യയുടെ ടിന്റു ഫൈനലില്‍ എത്തിയത്. ഹീറ്റ്‌സില്‍ താരം ഒന്നാം സ്ഥാനത്തെത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ എം3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും; തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ എം3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയ വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതോടെ സുരക്ഷിത്വം ഉറപ്പാക്കുകയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ലക്ഷ്യം. ബുധനാഴ്ച സ്ഥാനമൊഴിഞ്ഞ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നസിം സെയ്ദിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിച്ചത്. പുതിയ യന്ത്രങ്ങളില്‍ വോട്ട് ശരിയായാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം Read More …

പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചൈന അതിരുകടക്കരുതെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സിക്കിമിലെ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നം നയതന്ത്രതലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിപ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മറുപടി. ഭൂട്ടാന്‍ മേഖലയിലേക്ക് ചൈനീസ് സേന കടന്നുവരികയാണ്. നേരത്തെ എവിടെയായിരുന്നോ, അവിടെ അവര്‍ നില്‍ക്കണം. അവര്‍ മുന്നോട്ട് വരുന്നത് അവസാനിപ്പിക്കണം. ഇതാണ് ഞങ്ങളുടെ സുരക്ഷാ ആശങ്ക. ഇതാണ് Read More …

ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും, അതുവരേ മറ്റ് രേഖകള്‍ ഹാജരാക്കി ആനുകൂല്യം Read More …