പുതിയ വായ്പാനയം പ്രഖ്യാപിച്ചു,

മുംബയ്: നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ധനനയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്‌പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനമായി നിലനിറുത്തി. വാണിജ്യ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്‌പോള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ ആറ് ശതമാനമായും തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി Read More …

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; യോഗത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി : സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സിപിഎം പി ബി യോഗത്തില്‍ തീരുമാനമായില്ല. ജൂലൈ 23ന് കേന്ദ്രകമ്മിറ്റി വിഷയം പരിഗണിക്കും. യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ത്ത് കേരള ഘടകം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബംഗാള്‍ ഘടകത്തിന്റെ കത്ത് പിബിയുടെ ആദ്യ ദിവസത്തെ യോഗത്തില്‍ പരിഗണിച്ചിരുന്നില്ല. ബംഗാളില്‍ നിന്നുള്ള ഒരു അംഗം ബംഗാള്‍ Read More …

എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് കഴിക്കുന്നവരാണ്

മുംബൈ: ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായ്ഡു. താന്‍ ഒരു മാംസഭുക്കാണെന്നും അദ്ദേഹം പറഞ്ഞു. കാശാപ്പിനായുള്ള കാലി വില്‍പ്പനയും ബീഫ് നിരോധനവും രാജ്യവ്യാപകമായി കത്തിപ്പടരുമ്പോള്‍ താന്‍ മാംസാഹാരം കഴിക്കുന്ന വ്യക്തിയാണെന്നു മന്ത്രി തുറന്നു പറയുകയാണ്. ഭക്ഷണം അതു കഴിക്കുന്നവരാണ് തിരഞ്ഞെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു.ജനങ്ങളെ ബിജെപി സസ്യബുക്കുകളായി മാറ്റുന്നുവെന്ന Read More …

ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഇപ്പോള്‍ മധ്യപ്രദേശും, ബി.ജെ.പിക്ക് വന്‍ വെല്ലുവിളി

ഇന്‍ഡോര്‍: യു പി കഴിഞ്ഞാല്‍ രാജ്യത്തെ ബി ജെ പിയുടെ ശക്തികേന്ദ്രമായ മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടിയാകുന്നു. കര്‍ഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നത്. സംഭവം വിവാദമാക്കി കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. പശ്ചിമ മധ്യപ്രദേശിലെ മന്‍ദസൂരില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന പ്രതിഷേധമാണ് Read More …

ഒരു ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ മോദി ചെലവഴിക്കുന്നത് ഒരു കോടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തി 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1100 കോടി രൂപയെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ക്കായി ഒരു ദിവസം ഒരു കോടി രൂപയിലേറെ ചെലവഴിച്ചതായി സര്‍ക്കാര്‍ സമ്മതിച്ചത്. 2014 മുതല്‍ 2016 വരെയുള്ള കണക്ക് മാത്രമാണ് ഇപ്പോള്‍ Read More …

മദ്യശാലകള്‍ തുറന്നത് കോടതി വിധി വളച്ചൊടിച്ച്: ചെന്നിത്തല

ന്യൂഡല്‍ഹി: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന മദ്യനയത്തിന്റെ സൂചനയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. എക്‌സൈസ് മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത Read More …

നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍

ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഇതിനോടകം വിവാദമായികഴിഞ്ഞു. ഇതിനെതിരെ പ്രതികരിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവും ആരംഭിച്ചു. പ്രവാചകന്‍ മാംസ ഭക്ഷണത്തിന് എതിരായിരുന്നെന്നും, മാംസം രോഗം പരത്തുന്നവയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു. മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം Read More …

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍

ബംഗളൂരൂ: അനധികൃത സ്വത്ത് സന്പാദന കേസില്‍ നാലു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ശശികല വൈകിട്ടോടെ ജയില്‍ മോചിതയാവും. ശശികലയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കുകയും ശിക്ഷ പുന:സ്ഥാപിക്കുകയുമായിരുന്നു. ശശികലയെ കൂടാതെ ജെ. Read More …