രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍. സോഷ്യല്‍ മീഡിയയിലാണ് ആവശ്യമുയര്‍ന്നത്. പവര്‍ ഇഷ്ടമാണെന്ന് രജനീകാന്ത് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നത്്. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായത്. രജനീ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് Read More …

നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടം: മോദി

അലിഗഢ് : നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ഇതുമൂലം പാഴായി പോവുകയായിരുന്ന 40,000 കോടി സംരക്ഷിക്കാനായതായും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ മുന്നൊരുക്കത്തോട് കൂടി തന്നെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.   രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇങ്ങനെയുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് തന്റെ എതിരാളികള്‍ക്ക് അറിയാമായിരുന്നു. കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ താന്‍ സ്‌ക്രൂ മുറുക്കി വരികയാണെന്നും മോദി Read More …

ജയലളിതയുടെ മരണം: പ്രധാനമന്ത്രി മോദിക്കു വീണ്ടും ഗൗതമിയുടെ കത്ത്

ചെന്നൈ:  ജയലളിതയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും നടി ഗൗതമിയുടെ കത്ത്. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണെന്നു തുറന്ന കത്തില്‍ ഗൗതമി ആരോപിക്കുന്നു. നേരത്തെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ബ്ലോഗിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയും അഭ്യൂഹങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് Read More …

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്. ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.   പാര്‍ട്ടി ഒറ്റക്കെട്ടായി ചിന്നമ്മയ്ക്ക് പിന്നില്‍ അണിനിരക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം യോഗശേഷം പറഞ്ഞു. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

ആവണിയാപുരം ജല്ലിക്കെട്ട് : 49 പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ ഏറ്റവും ഏറ്റവും പ്രസിദ്ധമായ മധുര അവണിയാപുരത്തെ ജല്ലിക്കട്ടിനിടെ 49 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാമക്കലിലെ ജല്ലിക്കെട്ടിനിടെ 14 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന ആവണിയാപുരത്തെ ജല്ലിക്കട്ടില്‍ ആയിരത്തോളം കാളകളാണ് പങ്കെടുക്കുന്നത്. ഇതില്‍ 209 കാളകളെ ആര്‍ക്കും കീഴടക്കാനായില്ല. കനത്ത Read More …

ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല: സ്റ്റാലിന്‍

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരേ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ രംഗത്ത്. ജയലളിതയ്ക്ക് ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ലെന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ അധികാരത്തിന് വേണ്ടിയുള്ള ശീതയുദ്ധമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരല്ല ഇപ്പോള്‍ Read More …

നോട്ട് പ്രതിസന്ധി അവസാനിച്ചു

ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയുണ്ടായ സാന്പത്തീക പ്രതിസന്ധി അവസാനിച്ചതായി ധനകാര്യ സെക്രട്ടറി. നിലവില്‍ ആഴ്ചയില്‍ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി നിജപ്പെടുത്തിയത് ഒഴികെ മറ്റെല്ലാ നിയന്ത്രണങ്ങളും നീക്കി കഴിഞ്ഞതായി ശക്തികാന്ത് ദാസ് അറിയിച്ചു. ഇപ്പോഴുള്ള നിയന്ത്രണങ്ങളും താത്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More …

തിരഞ്ഞെടുപ്പുകള്‍ സൗഹൃദ മല്‍സരമായിരിക്കില്ല

മുംബൈ• മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള സൗഹൃദ മല്‍സരമായിരിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ശക്തരായ പങ്കാളിയെ ബിജെപിക്ക് നഷ്ടമായി കഴിഞ്ഞു. ശിവസേനയുമായി നടക്കുന്നത് സൗഹൃദ മല്‍സരമാണെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ അതിനെ കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരത യുദ്ധത്തോടാണ് ഉപമിക്കുന്നത്. എനിക്ക് അമിത് Read More …