ഗവര്‍ണറും മുഖ്യമന്ത്രിയും ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയാണ് ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് അവര്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ നിന്നും നല്ല വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. അസുഖം ഭേദമായി Read More …

കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി പ്രതിഫലം ചോദിച്ച സംഘം പോലീസ് പിടിയില്‍

ദില്ലി: കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി രൂപ ആവശ്യപ്പെട്ട ഗുണ്ടാ സംഘത്തെ ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. സംഘത്തില്‍ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകലിന് ആസൂത്രണം ചെയ്ത എട്ട് പേര്‍ കൂടി പോലീസ് പിടിയിലാകാനുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ഇടക്കാല പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥല കച്ചവടക്കാരുമായ Read More …

മമ്മൂട്ടിയെ പരിഹസിച്ച പ്രതാപന് തെറി പാങ്കാല

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ വളരെ സജീവമായ വ്യക്തിയാണ്. താരപരിവേഷമൊന്നു നോക്കാതെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യും അദ്ദേഹം. അത്തരത്തില്‍ മമ്മൂട്ടിയെ കളിയാക്കിയാണ് ഏതാനും ദിവസമായി പ്രതാപ് പോത്തന്‍ രംഗത്തെത്തിയത്. എന്തായാലും ഈ വിമര്‍ശനം വകവച്ച് കൊടുക്കാന്‍ മമ്മൂട്ടി ഫാന്‍സുകാര്‍ തയ്യാറാല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പച്ചത്തെറി വിളിച്ചാണ് ചില ആരാധകര്‍ രംഗത്തെത്തിയത്. Read More …

പാര്‍ട്ടി ചിഹ്നം പരസ്യപ്പെടുത്താന്‍ പൊതുമുതല്‍ ഉപയോഗിക്കരുത്

ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പൊതു മുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പൊതുമുതല്‍ ദുരുപയോഗം ചെയ്ത് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പൊതുസ്ഥാലങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ Read More …

പാന്‍ മസാല കമ്പനിക്ക് ജെയിംസ് ബോണ്ട് മോഡല്‍ !

ന്യൂഡല്‍ഹി: പാന്‍ മസാലയുടെ പരസ്യത്തിനു മോഡലായി ജയിംസ് ബോണ്ട്. ഇന്ത്യന്‍ പാന്‍ മസാല കമ്പനിയായ പാന്‍ ബഹറിന്റെ പരസ്യത്തിലാണ് ബ്രിട്ടീഷ് ചാരന്‍ ജെയിംസ് ബോണ്ടായി വേഷമിട്ടിട്ടുള്ള പിയേഴ്‌സ് ബ്രോസ്‌നന്‍ മോഡലായി എത്തിയത്.വെള്ളിയാഴ്ച പുറത്തിറങ്ങിയ ദേശീയ പത്രങ്ങളില്‍ ഈ പരസ്യം നല്‍കിയിരുന്നു. പാന്‍ ബഹറിന്റെ ഡപ്പിയും കൈയില്‍പിടിച്ച് ബ്രോസ്‌നന്‍ നില്‍ക്കുന്ന രീതിയിലാണ് പരസ്യം. ഇതേതുടര്‍ന്ന് ജയിംസ് ബോണ്ടും Read More …

പ്രോസിക്യൂഷന് ഗുരുതര വീഴ്ച

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയെന്നു സുപ്രീം കോടതി. പ്രതി ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയുമാണ് ഹര്‍ജികള്‍ നല്‍കിയത്. വധശിക്ഷ ഒഴിവാക്കിയത് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്. കുറ്റം ചെയ്തതിന് 101 ശതമാനം തെളിവുണ്ടെങ്കില്‍ Read More …

ഗാന്ധി പ്രതിമ നീക്കം ചെയ്യും

അക്ര (ഘാന): ഘാന തലസ്ഥാനത്തെ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഇന്ത്യന്‍ രാഷ്ര്ടപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാന്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് തീരുമാനമായി. ഗാന്ധിജി വംശീയ വാദിയാണെന്ന് ആരോപിച്ച് ഒരു സംഘം വിദ്യാര്‍ഥികളും അധ്യാപകരുമാണ് സര്‍വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. ജൂണില്‍ ഘാന സന്ദര്‍ശനത്തിനിടെ രാഷ്ര്ടപതി പ്രണാബ് മുഖര്‍ജിയാണ് പ്രതിമ അനാവരണം ചെയ്തത്. Read More …

ജയലളിതയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി. ഉത്തര്‍പ്രദേശില്‍നിന്നാരംഭിച്ച കിസാന്‍ യാത്ര ഡല്‍ഹിയില്‍ സമാപിച്ചശേഷമാണ് അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളാ ആശുപത്രി അധികൃതര്‍ Read More …