ജയലളിതയുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ?

‘മരിക്കുന്നത് എംജിആര്‍ മരിച്ച അതേ സമയത്തിലും തീയതിയിലും മാസത്തിലും’ എംജിആര്‍ മരിച്ചത് 1987 ഡിസംബര്‍ 24 ന് പുലര്‍ച്ചെ 3.30 ന്. അതേ സമയത്തിലും തീയതിയിലും മാസത്തിലും മരിച്ചാല്‍ തന്റെ ആത്മീയ ഗുരുവും ജീവിത വഴികാട്ടിയുമായിരുന്ന എംജിആറില്‍ വിലയം പ്രാപിക്കും എന്നാണ് ജയലളിതയുടെ വിശ്വാസം. ‘എഐഎഡിഎംകെ യില്‍ തന്റെ അനന്തിരാവകാശി തമിഴകത്തെ രണ്ടാം നിര സൂപ്പര്‍സ്റ്റാര്‍’ Read More …

യുവതിയെ മാനഭംഗപ്പെടുത്തി; ബിജെപി നേതാവിന്റെ മകന്‍ അടക്കം മൂന്നു പേര്‍ പ്രതികള്‍

മഹാസമുന്ദ്: ഛത്തീസ്ഗഢില്‍ ഓടുന്ന കാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദേശിക ബിജെപി നേതാവിന്റെ ഉള്‍പ്പെടെ മൂന്നു പേര്‍ പ്രതികള്‍. ബിജെപി നേതാവിന്റെ മകന്‍ പ്രിന്‍സ് സലുജ, സുഹൃത്തുകളായ ദേവേന്ദ്ര, ഫരിദ് അലി എന്നിവരാണ് കുറ്റക്കാര്‍. ഇവരില്‍ ദേവേന്ദ്ര, ഫരിദ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവില്‍പോയ Read More …

കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ടെന്ന്

ചെന്നൈ : കാവേരി ജലതര്‍ക്കത്തില്‍ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി. കര്‍ണ്ണാടകയിലെ ജലസംഭരണികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജലം തമിഴ്‌നാട്ടിലെ ജലസംഭരണികളില്‍ ഉണ്ടെന്നും തമിഴ്‌നാട്ടില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്നും സമിതി വിലയിരുത്തി. ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ഇന്നോ നാളെയോ സുപ്രീംകോടതിയിയ്ക്ക് സമര്‍പ്പിക്കും. ഇതിനിടെ, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഡി.എം.കെ Read More …

കാഷ്മീരില്‍ കല്ലേറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ കല്ലേറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ഹേമന്ത് കൗറാണ് കൊല്ലപ്പെട്ടത്. കത്വജില്ലയിലെ പിന്തര്‍ ചൗകിലായിരുന്നു സംഭവം. ഹേമന്ത് കൗറുമായി രണ്ടുപേര്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതികള്‍ ഹേമന്തിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഹേമന്തിന് ഗുരുതര പരിക്കേറ്റു. രക്തത്തില്‍ കുളിച്ചുകിടന്ന ഹേമന്തിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശനിയാഴ്ച മുസാഫര്‍നഗറിലെ മാണ്ഡിയിലാണ് സംഭവം. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ പ്രതിയുടെ വീട്ടിലേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജിയോയുമായി എതിരിടാന്‍ എയര്‍ടെല്‍ ഒരുങ്ങി

ജിയോയുമായി കിടപിടിക്കാന്‍ ഒരുങ്ങി എയര്‍ടെല്ലും രംഗത്ത്. യൂസര്‍മാര്‍ക്ക് ആകര്‍ഷിക്കുന്ന വന്‍ ഓഫറുകളുമായി എയര്‍ടെല്‍ തങ്ങളുടെ പരിഷ്‌കരിച്ച ആപ്പ് എയര്‍ടെല്‍ അവതരിപ്പിച്ചു കഴിഞ്ഞു.ഏതൊരു എയര്‍ടെല്‍ നമ്ബറിലേക്ക് 50 മിനിറ്റ് സൗജന്യ കോള്‍ നല്‍കുന്ന എയര്‍ടെല്‍ ഡയലറിന്റെ സാന്നിദ്ധ്യമാണ് പുതിയ ആപ്പ് അപ്‌ഡേഷന്റെ പ്രധാന പ്രത്യേകത. 2ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുന്ന എയര്‍ടെല്‍ ക്ലൗഡ് ആണ് മറ്റൊരു Read More …

പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ശ്രീനഗര്‍• കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു കൈമാറിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി തന്‍വീര്‍ അഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസം മുന്‍പ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. സേനാ കമാന്‍ഡര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ Read More …

വസ്ത്രത്തിലും ഉടക്ക്; മുണ്ടുടുക്കുന്ന എ.കെ ആന്റണിയെ കുത്തി പരീക്കര്‍

മുംബൈ: മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ എ.കെ ആന്റണിയെ പരോക്ഷമായി കുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ മുന്‍ഗാമികളേക്കാള്‍ നന്നായി വസ്ത്രം ധരിക്കുന്ന ആളാണ് താനെന്ന് പരീക്കര്‍ പറഞ്ഞു. മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയടക്കമുള്ള മുന്‍ഗാമികളെ കുത്തി സംസാരിച്ചത്. സ്യൂട്ട് പോലുള്ള പാശ്ചാത്യവസ്ത്രങ്ങളോട് താല്‍പര്യമില്ല. Read More …