വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും മറ്റു നാല് സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം കൂടാതെ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ Read More …

ബന്ധുക്കള്‍ക്ക് പോലുംകാണുവാന്‍ കഴിയുന്നില്ല

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രവേശനമില്ല. ജയലളിതയുടെ പഴയ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന് ആശുപത്രിയുടെ വളപ്പിനകത്തു പോലും കയറാനായില്ല. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രണ്ട് ദിവസമാണ് അകത്തുകയറാനുള്ള അനുമതിയ്ക്കായി കാത്തു നിന്ന് മടങ്ങിയത്. വര്‍ഷം 1994. ജയലളിതയുടെ തോഴി ശശികലയുടെ Read More …

അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം

ഹൈദരാബാദ്: രോഹിത് വെമുല ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ബിജെപി മന്ത്രിമാരെയും വിസിയെയും രക്ഷിക്കാനാണെന്ന് വെമുലയുടെ സഹോദരന്‍ രാജ് വെമുല. കമ്മീഷന്റെ അന്വേഷണം രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും രാജ് വെമുല ആരോപിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ബിജെപി കേന്ദ്രമന്ത്രിമാര്‍, യൂണിവേഴ്‌സിറ്റി വിസി പൊഡില്‍ അപ്പാറാവു, ബിജെപി എംഎല്‍സി രാമചന്ദ്ര റാവു, എബിവിപി Read More …

വിമാനം അപകടം അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: 246 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നു മുംബൈയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. ടേക്ക് ഓഫ് സമയത്ത് ബോയിംഗ് 777–300 ഇആര്‍ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് അടുത്തെത്തിച്ചത്. റണ്‍വേ Read More …

ദാദ്രികേസിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച റോബിന്‍ എന്ന രവി (20)യുടെ മൃതദേഹത്തിലാണ് ഗ്രാമവാസികള്‍ ദേശീയ പതാക പുതപ്പിച്ചത്. മരിച്ചു മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌ക്കരിക്കാനും ബന്ധുകള്‍ തയ്യാറായിട്ടില്ല.ജയില്‍ അധികൃതരുടെ മര്‍ദനമേറ്റാണ് Read More …

മാധ്യമവിലക്ക്: പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതിയിലെയും സംസ്ഥാനത്തെ മറ്റ് കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരേ കെയുഡബ്യൂജെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്ന് അറിയിച്ചത്. വിഷയം ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാന്‍ കഴിയില്ലേ എന്ന് കോടതി ആദ്യം ആരാഞ്ഞു. എന്നാല്‍ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു അഭിഭാഷകന്‍ പോലും തയാറാകാത്ത Read More …

12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രി തടങ്കലില്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അത്യന്തം ഗുരുതരമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ജയലളിതയെ ചികിത്സിക്കുന്ന 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രിതടങ്കലിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രിയ്ക്ക് പുറത്ത് എത്തിയിട്ടില്ലത്രേ. ആശുപത്രിയ്ക്കു മുന്നില്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ Read More …

കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ല; സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു

ഗാസിയബാദ്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ഭര്‍ത്താവ് സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് (30) 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ Read More …