ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി പ​ന്പ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു

പ​ന്പ: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി പ​ന്പ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ സ്വ​ദേ​ശി​യാ​യ ലോ​കേ​ഷ് എ​ന്ന പ​ത്തു​വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്.

ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ശബരിമല: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ മനപ്പൂര്‍വം കവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന കണ്ടെത്തലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും. ഇതിനുത്തരവാധികളായവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കണെമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു. കുട്ടികളെ ഇതിനായി ഉപയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇനി ഈ വിഷയത്തില്‍ കൂടുതല്‍ Read More …

52കാരിക്ക് നേരെയുണ്ടായ വധശ്രമം; സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസിലാണ് നടപടി.

ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്

സന്നിധാനം: ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലിലെയും പമ്ബയിലെയും സന്നിധാനത്തെയും സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പൊലീസ് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ Read More …

ടിക്കറ്റ് വേണ്ട! പമ്ബ- ത്രിവേണി റൂട്ടില്‍ സൗജന്യയാത്ര ഒരുക്കി കെഎസ്‌ആര്‍ടിസി

ശബരിമല; പമ്ബ- ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി 2 കെഎസ്‌ആര്‍ടിസി ബസുകള്‍. ത്രിവേണി പെട്രോള്‍ പമ്ബ് മുതല്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് വരെയാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. പെട്രോള്‍ പമ്ബ് പടി മുതല്‍ പമ്ബ ബസ് സ്റ്റാന്‍ഡ് വരെ ഒരു കിലോമീറ്റര്‍ കഷ്ടിച്ചേയുള്ളൂ. എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാന്‍ഡിലുമാണ്. ത്രിവേണിയിലെ ബസില്‍ Read More …

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. രഹ്നയെ പ്രദര്‍ശനവസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം Read More …

ശബരിമലയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന

പത്തനംതിട്ട: കുറച്ച്‌ ദിവസങ്ങളായി തീര്‍ത്ഥാടകര്‍ കൂടിയതോടെ ശബരിമലയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന. 48 ലക്ഷം രൂപയാണ് തിങ്കളാഴ്ച മാത്രം കെഎസ്‌ആര്‍ടിസിയുടെ വരുമാനം. ഈ മണ്ഡലകാലത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്കും തിരിച്ചുമുള്ള തീര്‍ത്ഥാടകരുടെ യാത്ര ഈ സീസണ്‍ മുതല്‍ കെഎസ്‌ആര്‍ടിസി ബസിലൂടെ മാത്രമാക്കിയതാണ് വരുമാനം ഉയര്‍ന്നതിന് കാരണം. 56,576 Read More …

സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു

പത്തനതിട്ട: കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന്‍ സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. അയ്യപ്പ ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാനാണ് സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ പരസ്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിച്ചു. പകരം പത്രങ്ങളില്‍ പരസ്യം Read More …