സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന : വന്‍ ക്രമക്കേട്
റിയാദ്: സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പതിനായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ എട്ട് മാസത്തോളമായി വനിതാ കച്ചവട സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണം നിലവില്‍ വന്നത്. സ്ത്രീകളുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Read More …
