ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തോടടുത്ത സ്ഥലങ്ങളില്‍ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. Read More …

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയ എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയുമായി ഈ ഗള്‍ഫ് രാജ്യം

റിയാദ് : വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയ എന്‍ജിനീയര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. രാജ്യാന്തര തലത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച 712 എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കണമെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നവരെ ആജീവനാന്ത Read More …

മലയാളി യുവാവിനെ കൊലപ്പെടുത്തി; പ്രതിക്ക് കുടുംബം മാപ്പ് നല്‍കി; സൗദിയില്‍ യുപി സ്വദേശി വധശിക്ഷയില്‍ നിന്ന് ഒഴിവായി

ദമാം: മലയാളി യുവാവിനെ കൊലപ്പെടുത്തി സൗദിയില്‍ വധശിക്ഷ കാത്തിരുന്ന യുപി സ്വദേശിക്ക് യുവാവിന്റെ കുടുംബം മാപ്പ് നല്‍കി. കുടുംബത്തിന്റെ ആശ്രയമായ മുഹമ്മദലിയെ(24) കൊന്നതിന് വധശിക്ഷ കാത്തിരുന്ന യുപി സ്വദേശി മുഹര്‍റം അലി ഷഫീ ഉല്ലയ്ക്കാണ് കുടുംബം മാപ്പ് നല്‍കിയത്. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം ലക്ഷം വീട് കോളനിയില്‍ ആഷിഫ് പാലത്തിങ്കല്‍ മുഹമ്മദലി അല്‍ഹസയിലെ പെട്രോള്‍ പമ്ബില്‍ Read More …

സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍; കാരണം കേട്ട് പോലീസ് അന്തംവിട്ടു!!

റിയാദ്: ഇരട്ടകളായ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെയും കരയിപ്പിക്കുന്ന രംഗമായിരുന്നു അത്. രണ്ടു ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് പിടിച്ചു ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൗദി പോലീസ് ത്വരിതഗതിയില്‍ അന്വേഷണം നടത്തി. കുട്ടികളെ മര്‍ദ്ദിച്ചത് Read More …

പര്‍ദ ധരിച്ച്‌ ഭാര്യയെ പിന്‍തുടര്‍ന്ന ഇന്ത്യക്കാരന്‍ ദുബായില്‍ കുടുങ്ങി

ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്നാണ് പര്‍ദ ധരിച്ച്‌ അവളെ പിന്തുടര്‍ന്നതെന്ന് ഇന്ത്യക്കാരന്‍. ആള്‍മാറാട്ട കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് 37 കാരനായ ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അവളെ വേഷം മാറി പിന്തുടര്‍ന്നതെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു. ഭാര്യയുടെ Read More …

ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും

സൗദി:ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് – സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും. ഇതിനായി ഇരുന്നൂറോളം എമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചു. മദീനയിലും ഹജ്ജ് ഇതര ടെര്‍മിനലുകള്‍ തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച്‌ സജ്ജമാക്കി. ഈ വര്‍ഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളില്‍ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നുണ്ട്. ഹജ്ജ് ടെര്‍മിനലിലെ Read More …

തീര്‍ഥാടക പ്രവാഹം ശക്തമാകുന്നു ; ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

സൗദി : ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇരു ഹറമുകളിലും ഹാജിമാര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വാതിലുകളും ഗോവണികളും തീര്‍ഥാടകര്‍ക്കായി തുറന്നിട്ടു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ 210ഉം, മസ്ജിദുന്ന ബവിയിലെ നൂറും വാതിലുകള്‍ തീര്‍ഥാടകര്‍ക്കായി തുറന്നിട്ടു കഴിഞ്ഞു. ഇതില്‍ 38 എണ്ണം അവശതയുള്ളവര്‍ക്കും അസുഖക്കാര്‍ക്കുമാണ്. 28 ചലിക്കുന്ന ഗോവണികളും പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ തീര്‍ഥാടക പ്രവാഹത്തിന്റെ ആദ്യ Read More …

മലയാളി പ്രവാസിയുടെ മൃതദേഹം മാറിപ്പോയ സംഭവം; നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അബൂദാബി:  മോര്‍ച്ചറിയില്‍ വെച്ച്‌ മൃതദേഹം മാറിപ്പോയതിനെ തുടര്‍ന്ന് ലഭിക്കാതെ പോയ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തന്നെ നിതിന്‍ ഒതയോത്ത് കൊട്ടാരന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ട് നല്‍കി. തിങ്കളാഴ്ച രാത്രി 12.15നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചുവെന്ന് എംബസി കോണ്‍സുലര്‍ രാജാ മുരുഗന്‍ Read More …