ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് സംഘം മദീനയിലെത്തി; സംഘത്തില്‍ 2749 പേര്‍; വരവേല്‍പ്പുമായി ഹജ്ജ് മന്ത്രാലയം

മദീന: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രവാചകനഗരിയായ മദീനയില്‍ വരവേല്‍പ്പ്. ഡല്‍ഹിയില്‍നിന്നുള്ള ആദ്യ തീര്‍ത്ഥാടകസംഘമാണ് മദീനയില്‍ എത്തിയത്. തീര്‍ത്ഥാടകരെ ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദും മലയാളി സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും സന്നിഹിതരായിരുന്നു. പ്രാദേശികസമയം ഉച്ചയ്ക്ക് Read More …

മൃതദേഹം മാറിയ സംഭവം: രേഖകള്‍ ശരിയായില്ല; നിധിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകും

ദുബൈ: മൃതദേഹം മാറിയതിനെ തുടര്‍ന്ന് അബൂദബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വയനാട് അമ്ബലവയല്‍ സ്വദേശി പായിക്കൊല്ലി ഒതയോത്ത് ഹരിദാസ​​​െന്‍റ മകന്‍ നിധിന്‍(30) ​​​െന്‍റ ഭൗതികശരീരം ശനിയാഴ്ച്ചയും നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. അബൂദബി വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പിന്​ അവധിയായതിനാല്‍ യാത്രാ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയാഞ്ഞതാണ് വൈകലിന്​ കാരണമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിക്കും നോര്‍ക്കാ റൂട്ട്സിനും Read More …

സൗദിയുടെ ടൊര്‍ണാഡോ യുദ്ധവിമാനം തകര്‍ന്നുവീണു; ഹൂതി വിമതര്‍ വെടിവച്ചിട്ടതെന്നു സംശയം

ജിദ്ദ: സൗദി അറേബ്യയുടെ യുദ്ധവിമാനം സൗദിയിലെ തെക്കന്‍ പ്രവിശ്യയായ അസീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ടൊര്‍ണാഡോ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍കി മാലികി അറിയിച്ചു. ബ്രിട്ടിനില്‍ നിന്ന് വാങ്ങിയ ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം Read More …

ഭര്‍ത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങി; അഞ്ച് കുട്ടികളുടെ മാതാവായ യുവതി തൂങ്ങിമരിച്ചു

ഷാര്‍ജ: ഭര്‍ത്താവ് പുനര്‍ വിവാഹത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ഉസ്‌ബെക് പൗര തൂങ്ങിമരിച്ചു. 41 വയസ് പ്രായമുണ്ട് യുവതിക്ക്. അല്‍ ദൈദിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇളയകുട്ടിക്ക് ഒരു വയസ് ആകുന്നുള്ളു. എമിറേറ്റി പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ രണ്ടാം വിവാഹം കഴിക്കാന്‍ Read More …

ഇറാനെതിരേ ഉപരോധം: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം സൗദി അംഗീകരിച്ചു

ജിദ്ദ: ഇറാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി കഴിഞ്ഞ മെയ്മാസ്ം പിന്‍മാറിയ അമേരിക്ക, ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കമ്ബോളത്തിലെ എണ്ണവില പിടിച്ചുനിര്‍ത്തുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സൗദി അറേബ്യന്‍ ഭരണകൂടം അംഗീകരിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന Read More …

ദുബായില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

ദുബായ് : 328 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. 16 കേസുകളിലെ പ്രതിയായ ഏഷ്യക്കാരനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അറസ്റ്റ് വാറണ്ടുകളില്‍ 98 ശതമാനം പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി ദുബായ് പോലീസ് ഫോര്‍ ക്രിമിനല്‍ ഇന്‍ Read More …

കുവൈറ്റ്- സൗദി സംയുക്ത എണ്ണ ഉല്‍പാദനം തല്‍ക്കാലികമായി നിര്‍ത്തി വെച്ചു

കുവൈറ്റ്: കുവൈറ്റ് – സൗദി സംയുക്ത എണ്ണ ഉത്പാദനം തല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഉത്പാദനം നിര്‍ത്തിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ എത്തിയ ശേഷം എണ്ണയുത്പാദനം പുനരാരംഭിക്കുമെന്നു കുവൈത്ത് പെട്രോളിയം മന്ത്രി അറിയിച്ചു. കുവൈറ്റ്, സൗദി അതിര്‍ത്തിയിലെ നിഷ്പക്ഷ പ്രദേശമായ ഖഫ്ജിയില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയിരുന്ന എണ്ണ ഖനനമാണ് Read More …

ഒമാനില്‍ വേശ്യാവൃത്തി നടത്തിയ 104 പ്രവാസി സ്ത്രീകള്‍ അറസ്റ്റില്‍

ഒമാന്‍ : വേശ്യാവൃത്തിക്ക് അടിമപ്പെട്ട 104 പ്രവാസി വനിതകളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍, പ്രവാസി റസിഡന്‍സ് എന്നീ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.