സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത തൊഴിലാളി റിക്രൂട്ട്‌മെന്റ്; സുരക്ഷ തുക കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

റിയാദ് : സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ 2500 ഡോളര്‍ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ നോര്‍ക്കറൂട്ട്‌സ്, ഒഡെപെക് ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന റിക്രൂട്ട് ചെയ്യുമ്‌ബോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഈ മാസം മുതല്‍ ഗ്യാരന്റി നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ Read More …

സൗദി രാജകുമാരന്റെ ഹെലിക്കോപ്റ്റര്‍ അപകടമരണം: പ്രതികരണവുമായി സഹോദരന്‍

മനാമ:  സൗദിയില്‍ ശനിയാഴ്ച നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി അപകടത്തില്‍ കൊല്ലപ്പെട്ട സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ സഹോദരന്‍ രംഗത്ത്. അസിര്‍ പ്രവിശ്യയുടെ ഗവര്‍ണറായ മന്‍സൂര്‍ രാജകുമാരനും ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പടിഞ്ഞാറന്‍ നഗരമായ അബഹയിലെ തീരദേശ പദ്ധതികള്‍ വിലയിരുത്തുന്നതിനായാണ് പുറപ്പെട്ടത്. എന്നാല്‍ തിരികെ വീട്ടിലേക്ക് വരവേ Read More …

പ്രവാസികള്‍ക്ക് വോട്ട്; ബില്ല് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തുമെന്നും ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികളെടുക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് Read More …

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ‘ഇലക്ട്രിക്’ സ്‌കൂള്‍ ബസ് ദുബായ്ക്ക് സ്വന്തമാകുന്നു

ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്‌കൂള്‍ ബസ് ദുബായില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പുറത്തിറക്കുന്ന ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യു.എ.ഇ. അനുശാസിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. 45 സീറ്റുള്ള ബസ് നിര്‍മ്മിച്ചിരിക്കുന്നത് ഷാങ്ഹായി സണ്‍വിന്‍ ബസ് കോര്‍പ്പറേഷനാണ് ബസ് ചാര്‍ജ് ചെയ്യേണ്ട Read More …

അഴിമതി; രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍, സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. അഴിമതിയെ തുടര്‍ന്ന് സൗദി രാജകുമാരന്‍മാരേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി വേണ്ടിവരുന്നത്. അഴിമതി വിരുദ്ധ കമ്മിറ്റിയാണ് 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരേയും അറസ്റ്റ് ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ Read More …

ചിന്തയുടെ പുസ്തകങ്ങളുടെ പ്രകാശനം ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്നു

ഷാര്‍ജ > ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ മാടാക്കരയുടെ കവിതകള്‍ ആദര്‍ശ ചിഹ്നം, സജു ഈസയുടെ 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം സി വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ബുക്ക് ഫോറത്തില്‍ നടന്നു. ആദര്‍ശചിഹ്നം പി വി കെ പനയാല്‍ ഷാര്‍ളി ബെഞ്ചമിന് നല്‍കിയും, 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ Read More …

നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചോടെ

നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറ് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ മുടക്കിയാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. രാജ്യാന്തര ടെര്‍മിനലായ Sn-3 കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനംതുടങ്ങിയിരുന്നു. പഴയ രാജ്യാന്തര ടെര്‍മിനലായ Sn-1 പുനര്‍നിര്‍മാണവും Read More …

ദുബായ് മെട്രോയുടെ പുതുക്കിയ സമയക്രമം ഇന്നു മുതല്‍ നിലവില്‍ വരുന്നു

ദുബായ്: ദുബായ് മെട്രോയുടെ പുതുക്കിയ സമയക്രമം ബുധനാഴ്ച നിലവില്‍ വരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് മെട്രോ റെഡ് ലൈനിലെ ആദ്യ സര്‍വീസ് പുലര്‍ച്ചെ അഞ്ചുമണിക്കും ഗ്രീന്‍ലൈനിലെ ആദ്യ സര്‍വീസ് അഞ്ചരയ്ക്കും ആരംഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാത്രി 12 മണി വരെയും വാരാന്ത്യത്തില്‍ രാത്രി ഒരു മണി വരെയും റെഡ്ഗ്രീന്‍ ലൈനുകളുടെ സര്‍വീസ് ഉണ്ടാകും. ദുബായ് ട്രാം Read More …