കൊവിഡ് വ്യാപനം; ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി യുകെ
ലണ്ടന്‍: കൊവിഡ് രണ്ടാം തരംഗം ആശങ്ക പരത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ബ്രിട്ടന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്ബോള്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച് എന്‍എച്ച്‌എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ യുകെയിലേക്ക് പോവാനിരുന്ന നിരവധി നഴ്‌സുമാരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. Read More …
