കുവൈറ്റിലെ ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് 25000 പ്രവാസികളെ പിരിച്ചുവിടും

കുവൈറ്റ് : കുവൈറ്റിലെ ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് 25000 പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. എംപി അല്‍ സലേഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഫീസ് ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു . നിലവില്‍ 6000ത്തോളം സ്വദേശി യുവാക്കളാണ് ഓഫീസ് ജോലികള്‍ക്കായി കാത്തിരിക്കുന്നത്, ഇവരെ ഗവണ്‍മെന്റ് മേഖലയിലേക്ക് നിയമിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി . Read More …

കുവൈറ്റില്‍ അനധികൃത വിസ കച്ചവടം : വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി : അനധികൃത വിസ കച്ചവടം നടത്തിയ വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ കുവൈറ്റില്‍ അറസ്റ്റില്‍. വ്യാജ കമ്ബനിയുടെ പേരില്‍ സന്ദര്‍ശക വിസ കച്ചവടം നടത്തിയ സ്വദേശിയും സഹായിയായ ഈജിപ്തുകാരനുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇരുവരെയും പിടികൂടുകയായിരുന്നുവെന്നും 200മുതല്‍ 250 ദിനാര്‍ വരെ ഈടാക്കിയാണ് അവര്‍ വാണിജ്യ സന്ദര്‍ശക വിസ Read More …

ഇനി ട്രാഫിക് നിയമം ലംഘിച്ചാല്‍ വിസ കിട്ടില്ല! എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി പോലീസ്

ലുധിയാന: യുവാക്കളെ ട്രാഫിക്ക് നിയമം അനുസരിപ്പിക്കാന്‍ ഒരുങ്ങി ലുധിയാന പോലീസ്. ഇനി ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കുറച്ച്‌ കഷ്ടപ്പെടേണ്ടിവരും. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദീര്‍ഘകാല വിസയ്ക്ക് ശ്രമിക്കുന്നവര്‍ക്കാണ് ട്രാഫിക് നിയമലംഘനങ്ങള്‍ പ്രശ്‌നമാകുന്നത്. മുമ്ബ് വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇനി Read More …

പ്രവാസികള്‍ക്ക് തിരിച്ചടിയായി, ഗോ എയറിന്റെ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് നിര്‍ത്തുന്നു

കുവൈത്ത്: കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയര്‍. ജനുവരി 24 മുതല്‍ മാര്‍ച്ച്‌ 28 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും അവസാനിപ്പിച്ചു കൂടാതെ ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കി. കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും സര്‍വീസ് നടത്തുന്നത് ഒരേ വിമാനം തന്നെ ആയിരുന്നു. Read More …

ത്രിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ജവാദ് സരീഫ് കൂടിക്കാഴ്ച്ച നടത്തും. ഡല്‍ഹിയില്‍ വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുമായി നാളെ മൂന്നരയോടെയാണ് ജവാദ് സരീഫ് ഔദ്യോഗിക കൂടിക്കാഴ്ച്ച Read More …

മയക്കുമരുന്ന് കൈവശം വെച്ചു; സൗദിയില്‍ രണ്ട് മലയാളികള്‍ പിടിയില്‍

റിയാദ്: മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് മലയാളികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പര്‍ അന്വേഷിച്ച്‌ ഒരു ബാഖാലയിലെത്തിയ മലയാളിയെ രഹസ്യ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ദമ്മാമില്‍ ജോലി ചെയ്യുന്ന രണ്ട് പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. 23കാരനായ മലയാളി യുവാവ് മയക്കുമരുന്ന് വലിക്കാന്‍ Read More …

ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും; അടിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് (ഡി എസ് എഫ്) നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും. സമ്മാനമായി ലഭിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം. ബംഗളുരുവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവര്‍ക്കാണു ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദയ്‌റെ ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ Read More …

ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഗള്‍ഫ് രാജ്യം

മസ്‌ക്കറ്റ് : ഇക്കഴിഞ്ഞ ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഒമാന്‍. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു ഒമാന്‍ അധികൃതര്‍ അറിയിച്ചു. ഇവര്‍ ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണ്. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്ബയിനില്‍ 644പേരാണ് അറസ്റ്റിലായത്. ഇതിനുംശേഷം 21 മുതല്‍ 28 Read More …