ഗ്രാന്‍ഡ് മോസ്‌കില്‍ നിന്നും ഓടിയെത്തിയത് മക്ക വരെ ; ഖാലിദ് പിന്നിട്ടത് 547 കി.മീ

അബുദാബി: അബുദാബിയില്‍നിന്ന് മക്കവരെയുള്ള ഓട്ടത്തില്‍ പത്തുദിവസം കൊണ്ട് ഖാലിദ് ഓടിയത് 547 കിലോമീറ്റര്‍. എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്‌ (ഇ.സി.എസ്.എസ്.ആര്‍.) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖലീദ് ജമാല്‍ അല്‍ സുവൈദി ഈ മാസം ഒന്നിനാണ് അബുദാബിയില്‍നിന്ന് മക്കയിലേക്കുള്ള ഓട്ടം തുടങ്ങിയത്. അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍നിന്നാണ് ഓട്ടം തുടങ്ങിയ ഖാലിദ് Read More …

കുവൈത്തില്‍ 14 ഏഷ്യന്‍ വംശജര്‍ ചൂതാട്ടം നടത്തിയതിനു പിടിയില്‍

കുവൈത്ത് : ആളൊഴിഞ്ഞ പ്രദേശത്ത് ചൂതാട്ടം നടത്തിവന്ന 14 ഏഷ്യന്‍ വംശജര്‍ പിടിയില്‍. ചൂതാട്ടത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. 14 പേരെയും നാടുകടത്തുന്നതിനും നടപടിയുണ്ടാകും. മഹ്‌ബൂലയിലാണ് വൃത്തിഹീനമായതിനാല്‍ ആരും എത്താത്ത പ്രദേശം ചിലര്‍ ചൂതാട്ടത്തിനായി തിരഞ്ഞെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അധികൃതര്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

ഹിന്ദു ക്ഷേത്രത്തിന്‍റെ നിര്‍മാണം ഏപ്രില്‍ 20ന് അബുദാബിയില്‍ ആരംഭിക്കും

അബുദാബി : ഹിന്ദു ക്ഷേത്രത്തിന്‍റെ നിര്‍മാണം ഏപ്രില്‍ 20ന് അബുദാബിയില്‍ ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിര്‍മാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 18 മുതല്‍ 29 വരെയാണ് ശിലാന്യാസ ചടങ്ങുകള്‍ നടക്കുക.

ആശുപത്രി ഉടമ നിയമക്കുരുക്കിലാക്കി : മലയാളി നഴ്​സിന്​ പ്രസവത്തിന്​ നാട്ടിലെത്താനായില്ല

സൗദി അറേബ്യ : മലയാളി നഴ്​സിന് ആശുപത്രി ഉടമ പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നീണ്ടുപോയതിനൊടുവില്‍ ​ മലയാളി യുവതിയുടെ കന്നിപ്രസവം ദുരിതപൂര്‍ണമായ അവസ്​ഥയില്‍. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്‍റു സ്​റ്റീഫനാണ്​ ദുരനുഭവം. തര്‍ക്കത്തിനും പരാതിക്കുമിടെഅവധി സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ രണ്ട്​ തവണ Read More …

അനധികൃത മദ്യനിര്‍മാണം: വനിതകള്‍ അടക്കം 11 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യ : വനിതകള്‍ അടക്കമുള്ള 11 പേരെ അനധികൃതമായി മദ്യം നിര്‍മിച്ചതിന് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ വിവിധ മദ്യനിര്‍മാണ കേന്ദ്രങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഷാര്‍ജയില്‍ ഏഴാം നിലയില്‍നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ ഏഴാം നിലയില്‍നിന്ന് വീണ് മലയാളിയായ ഗോപകുമാര്‍ (32) മരണപ്പെട്ടു. ഗോപകുമാറിന് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്. ഗോപകുമാറിന് ഒരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മെയിന്റനന്‍സ് ജോലിക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഗോപകുമാര്‍. ഷാര്‍ജ അല്‍ മജര്‍റ പ്രദേശത്ത് ഗോപകുമാര്‍ താമസിച്ചിരുന്ന ഖാന്‍ സാഹിബ് കെട്ടിടത്തിന്റെ താഴെയാണ് പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് Read More …

അ​മേ​രി​ക്ക​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം

നോ​ര്‍​ത്ത് ക​രോ​ളൈ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം. അതിരമ്ബുഴ പോ​ത്ത​നാം​ത​ട​ത്തി​ല്‍ ഷാ​ജു മാ​ണി​യു​ടെ മ​ക​ന്‍ ര​ഞ്ജി​ത് (19) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ഞ്ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ കാര്‍ ഇടിക്കുകയായിരുന്നു. വേ​ക്ക് മെ​ഡ് ഹോ​സ്പി​റ്റ​ലി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു അ​ന്ത്യം. ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു​പോ​യ​തി​നാ​ല്‍ യുവാവിന്റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വെ​യ്ക്ക് ടെ​ക്നി​ക്ക​ല്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ Read More …

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും

അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവല്‍ക്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.