സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം അഞ്ച് മാസം പിടിക്കും

തിരുവനന്തപുരം:  സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്ബളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്ബളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം. ധനമന്ത്രി തോമസ് ഐസക് ആണ് ഒരു മാസത്തെ ശമ്ബളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. മാസം തോറും ആറ് ദിവസത്തെ Read More …

ഡാറ്റ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ ഡാറ്റ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇത് മുഖ്യമന്ത്രിയില്‍ നിന്നും ഐ.ടി സെക്രട്ടറിയില്‍ നിന്നും ഇൗടാക്കി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി കരാര്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു.

കോവിഡ് 19 ; സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളില്‍ സംശയമുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കൊവിഡ് 19 സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളില്‍ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിമാനത്താവളങ്ങള്‍ അടച്ചിട്ട് ഒരു മാസം പിന്നിട്ടു . എന്നിട്ടും വിദേശത്ത് നിന്ന് വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുകയാണ് . തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരെ പറ്റി സംസ്ഥാന സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. Read More …

സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനന്മക പ്രതികരണം. രൂക്ഷമായ ഭാഷയിലായിരുന്നു കുമ്മനത്തിന്റെ പ്രസ്താവനകള്‍. ”തങ്ങള്‍ പറയുന്നത് പോലെ നടന്നില്ലെങ്കില്‍ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിതെന്ന് കുമ്മനം പറഞ്ഞു. അതേസമയം കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ വിജിലന്‍സ് കേസ് Read More …

സ്പ്രിംഗ്ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പങ്ക് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടിലെ അഴിമതി പുറത്തായപ്പോള്‍ കുറ്റക്കാരന്‍ ഐടി സെക്രട്ടറി മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും അറിഞ്ഞു കൊണ്ടുള്ള വലിയ ഇടപാടാണിതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു കൊണ്ടാണ് Read More …

ലോക് ഡൗണ്‍ മാറിയാലും ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക് ഡൗണ് ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന് ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന നിര്ദേശങ്ങള് കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള് ഉള്ളവര് ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കുന്നത് Read More …

കോവിഡ് 19; കൊല്ലം ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം : കൊല്ലം ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലയില്‍ 2495 പേര്‍ മാത്രം നിരീക്ഷണത്തിലാണ്. 10 ദിവസമായി ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. മത്സ്യബന്ധന മേഖലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും. 25 HP ക്ക് താഴെയുള്ള വള്ളങ്ങളും 32 അടിയില്‍ താഴെ നീളമുള്ള ട്രോളിംഗ് ബോട്ടുകളും Read More …

ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂര്‍ണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് Read More …